കോട്ടയം: കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത മഴയെ തുടർന്ന് പ്രതിസന്ധിയിൽ ആയ കോട്ടയം ജില്ലയിലെ നെൽക ർഷകർക്ക് അടിയന്തിരസഹായം അനുവദിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ബിജുകുമാർ ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കൊയ്ത് സമയമായ നെൽ ചെടികൾ ശക്തമായ മഴയിൽ വെള്ളത്തിൽ അടിഞ്ഞു കിടക്കൂകയാണ്. ഇത് വെള്ളം വറ്റിച്ച് കൊയ്തെടുക്കണമെങ്കിൽ പത്തുദിവസമെങ്കിലും കഴിയും. ഇത്രയും ദിവസം നെല്ല് അടിഞ്ഞു കിടക്കുന്നത് മൂലം കിളിർക്കാൻ തുടങ്ങും. ആവശ്യത്തിന് കൊയ്ത്ത് എന്ത്രം സമയത്ത് ലഭിക്കാതെ വന്നതും കർഷകർക്ക് വിനയായി. ഈ സാഹചര്യത്തിൽ സംഭരണ വിലക്ക് പുറമെ സംസ്ഥാന സർക്കാർ കൈകാര്യ ചിലവിനത്തിൽ നൽകുന്ന 12 പൈസ ഒരു രൂപയായി വർദ്ധിപ്പിക്കണമെന്ന് ബിജു കുമാർ ആവശ്യപ്പെട്ടുഅതിശക്തമായ മഴയിൽ പകച്ചുനിൽക്കുന്ന നെൽകർഷകർക്ക് കിട്ടിയ ഇരുട്ടടിയാണ് സപ്ലക്കോ പ്രഖ്യാപിച്ച നെല്ല് വില എന്ന് ബിജുകുമാർ അഭിപ്രായപ്പെട്ടു. 28.20 രൂപ നിരക്കിൽ സപ്ലൈ കൊ നെല്ല് സംഭരിക്കുമെന്നാണ് സർക്കാർ പറയുന്നത്. കഴിഞ്ഞവർഷവും ഇതേ നിരക്കിലാണ് നെല്ല് സംഭരണം നടന്നത്.
ഈ വർഷം 1.17 രൂപ കേന്ദ്ര സർക്കാർ താങ്ങുവില വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഈ വർദ്ധന യുടെ ഗുണം സംസ്ഥാന സർക്കാർ തട്ടിയെടുക്കുകയാണ്. അതുകൊണ്ടാണ് കേന്ദ്രം താങ്ങുവിലയിൽ അനുവദിച്ച വർദ്ധനവിൻ്റെ ഗുണം കർഷകർക്ക് ലഭിക്കാത്തത്. ഇത് സംസ്ഥാന സർക്കാറിൻ്റെ പിടിച്ചുപറി നയത്തിൻ്റെ ഭാഗമാണെന്നും ബിജു കുമാർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.