തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി.
നാല് ഡിഐജിമാർക്ക് ഐജി യായി സ്ഥാനകയറ്റം ലഭിച്ചു. ജെ ജയനാഥ്, ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ, രാജ്പാൽ മീന എന്നിവർക്കാണ് സ്ഥാനക്കയറ്റം. നേരത്തെ സ്ഥാനക്കയറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തിരുവനന്തപുരം കമ്മിഷണർ ജി സ്പർജൻ കുമാർ ഇൻ്റലിജൻസ് ഐജി, ജെ ജയനാഥിനെ മനുഷ്യാവകാശ കമ്മീഷൻ ഐജിയാക്കി. രാജ്പാൽ മീനയെ ഉത്തര മേഖല ഐജിയും കാളിരാജ് മഹേശ്വരെ ട്രാഫിക് ഐജിയായി നിയമിച്ചു. ഉത്തര മേഖല ഐജി സേതു രാമനെ കേരള പൊലീസ് അക്കാദമി ഡയറക്ടറാക്കി. ഡിഐജിയായി സ്ഥാനകയറ്റം ലഭിച്ച കാർത്തിക്കും വിജിലൻസിൽ തുടരും.![]() |
കെ സേതുരാമൻ കേരള പോലീസ് അക്കാദമി ഡയറക്ടർ, കാളിരാജ് മഹേഷ് കുമാർ ട്രാഫിക് ഐ ജിയിൽ ഐപിഎസ് തലപ്പത്തെ മാറ്റങ്ങൾ. കൂടാതെ സതീഷ് ബിനോ എറണാകുളം റേഞ്ച് ഡിഐജിയാകും, തോംസൺ ജോസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആകും, യതീഷ് ചന്ദ്ര കണ്ണൂർ റേഞ്ച് ഐജിയാകും, ഹരിശങ്കർ തൃശൂർ റേഞ്ച് ഐജിയും കാർത്തിക് വിജിലൻസ് ഐജിയാകും. ടി. നാരായണൻ കോഴിക്കോട് കമ്മീഷണറായി തുടരും. കൊല്ലം കമ്മീഷണർ ചൈത്ര തെരേസ ജോൺ കോസ്റ്റൽ പൊലീസ് എഐജിയായി മാറ്റി നിയമിച്ചു.
ജി പൂങ്കുഴലിക്ക് പകരം നിയമനം. തിരുവനന്തപുരം റൂറൽ എസ്പി കിരൺ നാരായണൻ കൊല്ലം കമ്മീഷണറാകും. സുദർശൻ കെ എസ് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയാകും. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ് ആറിനും മാറ്റം. വിഐപി സെക്യൂരിറ്റി, ആൻഡ് പൊലീസ് ബറ്റാലിയനിലേക്ക് മാറ്റി. കണ്ണൂർ കമ്മീഷണർ ആയിരുന്ന അജിത് കുമാർ പാലക്കാട് ജില്ലാ പൊലീസ് മേധാവിയാകും. കെ ഇ ബൈജുവിനെ കോഴിക്കോട് റൂറൽ എസ്പിയും കെ എസ് സുദർശനും തിരുവനന്തപുരം റൂറൽ എസ്പിയും നിയമിച്ചു.
അങ്കിത് അശോകനും പുതിയ നിയമനം. സൈബർ ഓപ്പറേഷൻ എസ്പിയായി നിയമിച്ചു. തൃശൂർ പൂരം വിവാദത്തിന് പിന്നാലെ അങ്കിത്തിനെ ടെക്നിക്കൽ ഇൻ്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കെ ഇ ബൈജു കോഴിക്കോട് റൂറൽ പൊലീസ് മേധാവിയായ കിരൺ നാരായണനെ കൊല്ലം കമ്മീഷണറായും നിതിൻ രാജ് പിയെ കണ്ണൂർ കമ്മീഷണറായും എസ് ആർ ജ്യോതിഷ് കുമാറിനെ വിജിലൻസ് എസ്പിയും നിയമിച്ചു. ഗവർണറുടെ എഡിസിക്ക് മാറ്റം. അരുൾ ബി കൃഷ്ണയെ താൽക്കാലിക എസ്പിയായും അജിത് കുമാറിനെ പാലക്കാട് എസ്പിയായും നിയമിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.