ന്യൂഡൽഹി:ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.
ഗൂഗിൾ ക്രോം ബ്രൗസറിൽ ഒന്നിലധികം സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് അവസരമായി കണ്ട് ഹാക്കർമാർ ഉപഭോക്താവിൻ്റെ സൈബർ തട്ടിപ്പിന് ഇരയായേക്കാം. അപകടസാധ്യത ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാൻ ഉടൻ തന്നെ ബ്രൗസർ അപ്ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കൾക്ക് കേന്ദ്രസർക്കാരിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിആർടി-ഇൻ) മുന്നറിയിപ്പ് നൽകി.
വിൻഡോസ്, മാക് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു, 131.0.6778.204/.205N മുമ്പുള്ള ഡെസ്‌റ്റോപ്പ് പതിപ്പുകൾക്കുള്ള ഗൂഗിൾ ക്രോം ബ്രൗസർ പതിപ്പ് ഉപയോഗിക്കുന്നവർക്കും ലിങ്ക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന,131.0.4778. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്കാണ് അപകട സാധ്യത.
ഈ ബ്രൗസറുകൾക്കാണ് സുരക്ഷാവീഴ്ച ഉള്ളത്. അപകട സാധ്യതയാണ് കേന്ദ്ര വിവരസാങ്കേതികവിദ്യയുടെ മുന്നറിയിപ്പ്. സുരക്ഷാ പിഴവ് കാരണം ഡെസ്‌ക്റ്റോപ്പിനായി ഈ വേർഷനുകളിലുള്ള ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളുടെയും സെൻസിറ്റീവ് വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു.
ഉപഭോക്താവ് ഉടൻ തന്നെ ബ്രൗസറിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ സിആർടി-ഇൻ നിർദ്ദേശിക്കുന്നു. വിൻഡോസ്, മാക്‌ഡേറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡെസ്‌ക്‌ടോപ്പ് വേർഷൻ ഉപയോഗിക്കുന്നവർ 131.0.6778.204/.205 ലേക്കും ലിനക്‌സിൽ പ്രവർത്തിക്കുന്ന ഡെസ്‌ക്‌ടോപ്പ് വേർഷൻ ഉപയോഗിക്കുന്നവർ 131.0.6778.204 ലേക്കും ചെയ്യേണ്ട ബ്രൗസറിനെ അപ്‌ഡേറ്റ് ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.