തൃശൂർ: തൃശൂരിൽ യുവാവിനെ 14കാരൻ കുത്തിക്കൊന്നു. മദ്യലഹരിയിൽ യുവാവ് ആക്രമിച്ചെന്ന് ആരോപിച്ചാണ് കൊലപാതകം.
പാലസ് റോഡിന് സമീപം വെച്ച് ലിവിൻ (30) എന്നയാൾക്കാണ് കുത്തേറ്റത്. മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്ന് പതിനാലുകാരൻ ആരോപിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ രണ്ട് പ്രതികളാണുള്ളത്. ഇരുവർക്കും പ്രായപൂർത്തിയായിട്ടില്ല. ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതികളിൽ ഒരാളെ ആശുപത്രിയിൽ നിന്നും മറ്റൊരാളെ വീട്ടിൽനിന്നുമാണ് പൊലീസ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.