സന്തോഷ് ട്രോഫി; കേരളത്തെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബംഗാൾ കിരീടം നേടി

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഈ വർഷം കേരളത്തിൻ്റെ എല്ലാ 'സന്തോഷ'ങ്ങൾക്കും ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗിയിൽ വിരാമം.

ആവേശം വാനോളമുയർന്ന കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോൾ ജയത്തോടെ ബംഗാളിൻ കിരീടം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൻ്റെ ഇൻജറി ടൈമിലാണ് കേരളത്തിൻ്റെ ഹൃദയം തകർത്ത ഗോളിൻ്റെ പിറവി. ഇത്തവണ ഫൈനലിലേക്കുള്ള ബംഗാളിൻ്റെ മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹിച്ച 9–ാം നമ്പർ റോബി ഹൻസ്ദയാണ് ബംഗാളിൻ്റെ വിജയഗോൾ നേടിയത്. ഇതോടെ 12 ഗോളുകളുമായി റോബി ടൂർണമെൻ്റിലെ ഗോൾവേട്ടക്കാരിൽ ഒന്നാമനായി.

സന്തോഷ് ട്രോഫി ചരിത്രത്തിൽ 47–ാം ഫൈനൽ കളിച്ച ബംഗാളിൻ്റെ 33–ാം കിരീടനേട്ടമാണിത്. 16–ാം ഫൈനൽ കളിച്ച കേരളത്തിൻ്റെ 9–ാം തോൽവിയും. മാത്രമല്ല, അവസാനമായി രണ്ടുതവണ കേരളം ജേതാക്കളായപ്പോഴും ഫൈനലിൽ തോൽവിയുടെ ഹൃദയഭാരവും പേറിനിന്ന ബംഗാളിൻ്റെ മധുരപ്രതികാരം കൂടിയായി ഇത്. 2018ൽ കൊൽക്കത്ത സോൾട്ടിലേക്ക് 4–2 മുതൽ 2021ൽ മഞ്ചേരി പയ്യനാട് പരിപാടിയിൽ 5–4നായിരിക്കും കേരളത്തിൻ്റെ ഷൂട്ടൗട്ട് ജയം. 

ഗോളില്ലാ ആദ്യ പകുതി ബംഗാളിൻ്റെ നീക്കങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ഒന്നാം മിനിറ്റിൽ പൊസഷൻ നഷ്‌ടമാക്കിയ കേരളം ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. തൊട്ടുപിന്നാലെ ബംഗാളിനു രണ്ട് ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ആറാം മിനിറ്റിലാണ് കേരളത്തിൻ്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിനെ ബംഗാൾ പ്രതിരോധ താരം തടഞ്ഞുനിർത്തി. 11–ാം മിനിറ്റിൽ കേരളത്തിൻ്റെ നിജോ ഗിൽബർട്ട് നൽകിയ ക്രോസിൽ അജ്സാലിൻ്റെ മനോഹരമായൊരു ഹെഡർ പുറത്തേക്കു പോയി. ബാറിനു മുകളിലൂടെയാണു പന്ത് പുറത്തേക്കു പറന്നത്. 

22–ാം മിനിറ്റിൽ ത്രൂ ബോളായി ലഭിച്ച പന്ത് ബംഗാൾ താരം റോബി ഹൻസദ കേരള പോസ്റ്റിലേക്ക് ലക്ഷ്യമിട്ടു. പക്ഷേ ബാറിനു മുകളിലൂടെ പുറത്തേക്കാണു പന്തു പോയത്. 26–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായ കോർണർ മുന്നേറ്റത്തിന് മുതലാക്കാൻ കഴിയുന്നില്ല. മുഹമ്മദ് അജ്സൽ ബംഗാൾ താരങ്ങളെ പക്ഷേ നിരാശയായിരുന്നു ഫലം. ആദ്യ പകുതിയിലെ മത്സരം 30 മിനിറ്റ് പിന്നിടുമ്പോൾ കളിയുടെ നിയന്ത്രണം ബംഗാളിൻ്റെ കൈകളിലായിരുന്നു. 30–ാം മിനിറ്റിൽ ബംഗാളിൻ്റെ കോർണർ കേരളത്തിൻ്റെ ഗോൾ കീപ്പർ എസ്. ഹജ്മൽ തട്ടിയകറ്റി.  

40–ാം മിനിറ്റിൽ കേരളത്തിൻ്റെ മുഹമ്മദ് മുഷറഫ് എടുത്ത ഫ്രീകിക്കിൽ റീബൗണ്ടായി പന്ത് താരത്തിൻ്റെ കാലുകളിൽ തന്നെ വീണ്ടും എത്തി. പക്ഷേ അപ്പോഴും ലക്ഷ്യം കാണാൻ കേരളത്തിനു സാധിച്ചില്ല. ആദ്യ പകുതിയിൽ രണ്ടു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. പക്ഷേ ഈ സമയത്തും ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. 

കേരളത്തിൻ്റെ ചങ്കു തകർത്ത രണ്ടാം പകുതി 55–ാം മിനിറ്റിൽ നിജോ ഗിൽബർട്ടിൻ്റെ ക്രോസിൽ കേരളത്തിനു സുവർണാവസരം ലഭിച്ചു. നിജോ ഗിൽബർട്ടിൻ്റെ ക്രോസിൽ മുഹമ്മദ് അജ്സാലിൻ്റെ ഷോട്ട്. പക്ഷേ പന്തു വരുന്നതു ചേർന്നിനിന്ന ബംഗാൾ ഗോളി സൗരഭ് സമന്ത പന്ത് പിടിച്ചെടുത്തു.58–ാം മിനിറ്റിൽ അപകടകരമായ സ്ഥലത്തുനിന്ന് ബംഗാളിന് ഫ്രീകിക്ക്. ബംഗാൾ താരത്തെ കേരള ക്യാപ്റ്റൻ സഞ്ജു ഫൗൾ ചെയ്തു വീഴ്ത്തിയതിനാണ് റഫറിയുടെ നടപടി. പക്ഷേ റോബി ഹൻസദയുടെ കിക്ക് കേരളാ ഗോൾ മുഖത്ത് ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. 70 മിനിറ്റ് പിന്നിട്ടതോടെ പന്ത് കൂടുതൽ സമയം കൈവശം വച്ച് ബംഗാളിനെ സമ്മർദത്തിലാക്കാൻ കേരളം ശ്രമം തുടങ്ങി. എന്നാൽ 75–ാം മിനിറ്റിൽ കേരളത്തിൻ്റെ നിജോ ഗിൽബർട്ട് ഗ്രൗണ്ടിൽ വീണു. നിജോയ്ക്കു പകരം മുഹമ്മദ് റോഷൽ പകരക്കാരനായി ഇറങ്ങി. 

87–ാം മിനിറ്റിൽ പന്തുമായി ബോക്സിലേക്ക് കുതിച്ച കേരളത്തിൻ്റെ മുഹമ്മദ് റോഷൽഷോട്ടെടുക്കുംമുൻപേ പ്രതിരോധിച്ച് ബംഗാൾ വീണ്ടും രക്ഷപെട്ടു. തുടർച്ചയായി പരുക്കുകൾ കണ്ട രണ്ടാം പകുതിക്ക് ആറു മിനിറ്റാണ് ഇഞ്ചറി ടൈമായി ലഭിച്ചത്. 92–ാം മിനിറ്റിൽ റോബി ഹൻസ്ദയുടെ ഗോളിൽ ബംഗാൾ മുന്നിലെത്തി. പോയിൻറ് ബ്ലാങ്ക് റെഞ്ചിൽ അനായാസമായിരുന്നു ബംഗാൾ താരത്തിൻ്റെ ഗോൾ. തൊട്ടുപിന്നാലെ കേരളത്തിനു രണ്ട് ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഫൈനൽ വിസിൽ മുടങ്ങിയതോടെ ഗ്രൗണ്ടിൽ ബംഗാൾ യുവതാരങ്ങളുടെ ആഘോഷപ്രകടനം. കേരളത്തിന് കയ്പേറിയ തോൽവിയുമായി മടക്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !