അർത്തുങ്കൽ പള്ളിപ്പെരുന്നാളിൻറെ സുഗമമായ നടത്തിപ്പിന് സർക്കാർതലത്തിൽ പ്രത്യേക ഉന്നതസംഘം രൂപീകരിക്കാൻ മന്ത്രിയുടെ നിർദേശം

ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനം  ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും അഞ്ച് വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപവത്കരിക്കാൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്  നിർദ്ദേശം നൽകി.

ഈ സംഘം നിശ്ചിത തീയതികളിൽ യോഗം ചേർന്ന് അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കണം. പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ആദ്യ യോഗതീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പള്ളിയിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ചേർത്തല ഭാഗത്തുനിന്നു വരുന്ന വണ്ടി പാർക്ക് ചെയ്യേണ്ടത് പി.എച്ച്.സി. യുടെ പടിഞ്ഞാറുള്ള വലിയ ഗ്രൗണ്ടിനുള്ളിലും ആലപ്പുഴ ഭാഗത്തുനിന്നു വരുന്ന വണ്ടി പാർക്ക് ചെയ്യേണ്ടത് വടക്കുവശമുള്ള സെന്റ് ജോർജ് പള്ളിയുടെ പള്ളി സജ്ജീകരിക്കുന്ന പാർക്കിങ് ഗ്രൗണ്ടിലുമായിരിക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു.

ചേർത്തല നിന്നും ആലപ്പുഴ നിന്നും കെഎസ്ആർടിസി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ബസ് സർവീസുകൾ നടത്തും. ഇത്തവണ 20 സർവീസ് നടക്കുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

ദേവാലയത്തിലെ തിരുനാൾ സമയത്ത് ആവശ്യമായ പെട്രോളിങ് ഷാഡോ എക്സൈസ് സംവിധാനം എന്നിവ എക്സൈസ് വകുപ്പ്  24 മണിക്കൂറും സജ്ജമാക്കുമെന്ന് അറിയിച്ചു. മദ്യം, മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം തടയുന്നതിന് പൊലീസും എക്സൈസ് വിഭാഗവും സംയുക്ത സ്ക്വാഡ് പരിശോധന നടത്തും.

തിരുനാൾ ദിവസങ്ങളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള വെള്ളത്തിൻറെ ലഭ്യത വാട്ടർ അതോറിറ്റി ഉറപ്പാക്കണം എന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ അണുവിമുക്തമാക്കൽ, ഫോഗിങ് എന്നിവ എല്ലാ ദിവസവും സംഘടിപ്പിക്കും. ആംബുലൻസ് ഉൾപ്പടെയുള്ളവ ക്രമീകരിക്കും.

ജനത്തിരക്ക് വർധിക്കുമെന്നതിനനുസരിച്ച് ഫയർ ആൻഡ് സേഫ്ടി, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് എന്നിവർ പരിശോധന കാര്യക്ഷമമാക്കണം. താൽക്കാലിക കടകളിലെ ഇലക്ട്രിക് സർക്യൂട്ടിൻറെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി പി.പ്രസാദ് നിർദേശിച്ചു. പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് 280 പോലീസുകാരെ വിന്യസിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ചേർത്തല ഡിവൈ.എസ്.പി പറഞ്ഞു. സാമൂഹിക വിരുദ്ധ പ്രവർത്തനം തടയുന്നതിന് മഫ്ടി പോലീസിനെ പ്രത്യേകമായി നിയോഗിക്കും.

കടകളിലെ ഹെൽത്ത് കാർഡ് ഉൾപ്പെടെയുള്ളവയുടെ പരിശോധന നടത്തും. ലീഗൽ മെട്രോളജി വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഹോട്ടലുകൾ, കടകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും. സ്ട്രീറ്റ് ലൈറ്റുകളും മെയിന്റനൻസും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന്ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു. പുതിയ ലൈറ്റുകൾ 22 വാർഡിലും സ്ഥാപിച്ചു.കഴിഞ്ഞ വർഷം സ്ഥാപിച്ച ലൈറ്റുകളുടെ മെയിന്റനൻസ് വർക്കും തുടങ്ങിയിട്ടുണ്ട്. 

പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച് തീരദേശ വാർഡുകളിൽ 50,000 രൂപ അധികമായി വച്ച് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. പഞ്ചായത്തിന്റെ തീരപ്രദേശത്തുള്ള റോഡിന്റെ പണികൾ അടിയന്തിരമായി ആരംഭിച്ചതായും പ്രസിഡന്റ് അറിയിച്ചു.

മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സബ് കളക്ടർ സമീർ കിഷൻ, ചേർത്തല സൗത്ത് പഞ്ചായത്ത് പ്രസിഡൻറ് സിനിമോൾ സാംസൺ, ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !