കൊച്ചി: കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരുടെ വേതനം 5000 രൂപ വർധിപ്പിച്ചതായി സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
നിലവിൽ 15,000 രൂപയായിരുന്ന വേതനം 20,000 രൂപയാക്കിയാണ് വർധിപ്പിച്ചത്. കുടുംബശ്രീ സംഘടന, മൈക്രോ ഫിനാൻസ്, മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് സിസ്റ്റം എന്നീ മൂന്ന് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ബ്ലോക്ക് കോർഡിനേറ്റർമാരുടെ വേതനമാണ്. 152 വനിതാ ബ്ലോക്ക് കോർഡിനേറ്റർമാരുടെ ശമ്പളമാണ് വർദ്ധിപ്പിച്ചത്.
കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ പുതുവത്സര സമ്മാനമാണ് വർദ്ധനയെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ചെയർപേഴ്സൺ ഒഴികെയുള്ള സിഡിഎസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാൻ കഴിഞ്ഞ മാസം സർക്കാർ തീരുമാനിച്ചിരുന്നു. കുടുംബശ്രീ പ്രവർത്തകരെ ശക്തമാക്കാനുള്ള കൂടുതൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.