ന്യൂഡൽഹി: യൂസ്ഡ് കാറുകൾക്ക് ജിഎസ്ടി വർദ്ധിപ്പിക്കാൻ തീരുമാനം.
12 മുതൽ 18 ശതമാനം വരെ ജിഎസ്ടി വർദ്ധിപ്പിക്കാനാണ് തീരുമാനം. യൂസ്ഡ് കാർ കമ്പനികളിൽ നിന്ന് വാഹനങ്ങൾ വാങ്ങിയാൽ ജിഎസ്ടി ബാധകമാകും.. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങൾക്കും ജിഎസ്ടി നിരക്ക് വർദ്ധന ബാധകമായിരിക്കും. രാജസ്ഥാനിലെ ജയ്‌സാൽമെറിൽ ചേർന്ന ജിസ്‌ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
കർഷകർ വിതരണം ചെയ്യുന്ന കുരുമുളകിനും ഉണക്കമുന്തിരിയും ജിഎസ്ടി ഒഴിവാക്കി. ജീൻ തെറാപ്പിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ പദ്ധതികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ജിഎസ്ടി ഈടാക്കില്ല. കശുവണ്ടി കർഷകർ നേരിട്ട് നടത്തിയ ചെറുകിട അനുബന്ധൽജിഎസ്ടി ഉണ്ടാകില്ല.
വായ്പ തിരിച്ചടവ് വൈകിയതിന് പണം ഈടാക്കുന്ന പിഴയ്ക്ക് ജിഎസ്ടി ചുമത്തിയിട്ടില്ല. ഓൺലൈൻ സേവനം നൽകുമ്പോൾ ഏത് സംസ്ഥാനത്തിനുള്ള സേവനം ബില്ലിൽ രേഖപ്പെടുത്തണം എന്ന് കേരളത്തിൻ്റെ ആവശ്യം അംഗീകരിച്ചു. അതിനിടെ കാരമൽ
പോപ്‌കോണിൻ്റെ ജിഎസ്ടി 12 പകരം ഉയർന്ന്. പഞ്ചസാര ചേർത്ത നിരക്കുകൾക്ക് ഉയർന്ന നിരക്കുണ്ടെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. അതേസമയം, ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി ഒഴിവാക്കുന്ന കാര്യത്തിൽ ജിഎസ്ടി യോഗത്തിൽ തീരുമാനമായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.