സിപിഎം തിരിവനന്തപുരം ജില്ല സമ്മേളനം; മുഖ്യമന്ത്രി ഇരുന്ന സദസിൽ ആഭ്യന്തര വകുപ്പിന് വിമർശനം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ആഭ്യന്തര വകുപ്പിൻ്റെ വിമർശനം.

എം.ആർ അജിത് കുമാറിന് ഡിജിപിയായി മന്ത്രിസഭാ സ്ഥാനക്കയറ്റം നൽകേണ്ടി വന്നിരുന്നില്ല . കോടതി നിർദ്ദേശിച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. സർക്കാർ അത് ചെയ്യേണ്ടിയിരുന്നില്ലെങ്കിൽ പ്രതിനിധികൾ പറഞ്ഞു. പാർട്ടിയിൽ അടിമുടി തിരുത്തൽ വേണമെന്ന് സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭരണത്തിൻ്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതിയുണ്ടായി.

മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തത് മനസ്സിലാക്കിയവർ പാർട്ടിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംഘടനാ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും നേരെ വിമർശനമുയർന്നു. ഡിവൈഎഫ്ഐ ചാരിറ്റി സംഘടനയായി മാറിയെന്നാണ് വിമർശനം.

തൊഴിലില്ലായ്മക്കെതിരെയുള്ള സമരങ്ങൾ ഏറ്റെടുക്കാനാകുന്നില്ല. വർഗീയതയ്ക്കെതിരെയും ഒന്നും ചെയ്യുന്നില്ല. തദ്ദേശ, ഉന്നത വിദ്യാഭ്യാസ, ധന വകുപ്പുകൾക്കെതിരെയും വിമർശനമുയർന്നു. സർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻ്റ് പരാജയമാണെന്നും സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. 12 ഏരിയാ കമ്മിറ്റികൾ വിഷയങ്ങൾ അവതരിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !