നെടുമങ്ങാട്: നെടുമങ്ങാട് മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ.
വാളക്കോട് കൊപ്പം വള്ളുക്കോണം സുനിത മൻസിലിൽ നിന്നും വാളക്കോട് പുളിഞ്ചി ബൈത്തിന്നൂർ മൻസിൽ വാടകയ്ക്ക് താമസിക്കുന്ന അബ്ദുൾ വഹാബ് മകൻ നിയാസ് വയസ്സ് 37 ആണ് പിടിയിൽ ആയത്.
നെടുമങ്ങാട് വാളക്കോട് മേബർ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഇന്നലെ ഉച്ചയോടെ ഒരു സ്വർണ്ണ നിറത്തിലുള്ള വളയുമായി പണയം വയ്ക്കാൻ പോവുകയും വള കൊടുത്ത ശേഷം സ്റ്റാഫിനോട് എത്ര രൂപ കിട്ടും എന്ന് അന്വേഷിക്കുകയും ചെയ്യുന്നു. വള കയ്യിൽ വാങ്ങിയപ്പോൾ സ്റ്റാഫിന് തോന്നിയ സംശയം മൂലം പരിശോധിച്ചപ്പോൾ മൂക്കുപണ്ടം ആണെന്ന് മനസ്സിലായി.അതിനാൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പ്രതിക്ക് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ 2018 ഇൽ സർക്കാർ സംവിധാനങ്ങളെ ദുർവിനിയോഗം ചെയ്യാൻ വേണ്ടി വസ്‌തുക്കളുടെ കരം അടച്ചതായി വ്യാജ രസീതും സീലും ഉണ്ടാക്കിയ കേസിലും, 2012 ൽ ചുള്ളിമാനൂർ വഞ്ചുവം സ്വദേശിയായ നസീർ എന്നയാളിൽ നിന്നും പണം വാങ്ങിയ ഒരു കേസിലും, 2023 ൽ ആനാട് സ്വദേശിയായ സുധീറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
നെടുമങ്ങാട് എസ്എച്ച് ഒ രാജേഷ് കുമാർ, എസ്ഐമാരായ സന്തോഷ് കുമാർ, ഓസ്റ്റിൻ, സിപിഒമാരായ അരുൺ, അജിത്ത് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി നടപടികൾക്ക് ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.