രാവിലെ വെറുംവയറ്റിൽ കയ്യിൽ കിട്ടിയ എന്തും കഴിക്കുന്നത് അത്ര നല്ലതല്ല.
എന്നാൽ മിക്കവാറും വീടുകളിൽ ബ്രേക്ക്ഫാസ്റ്റിനൊപ്പം നേന്ത്രപ്പഴവും കാണും. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ സമയം കിട്ടാത്തവർക്ക് ഒരു നേന്ത്രപ്പഴമെടുത്ത് ബാഗിലിട്ട് ഓഫീസിലേക്ക് പോകുന്നത് പതിവാണ്. എന്നാൽ വെറും വയറ്റിൽ നേരിട്ട് നേന്ത്രപ്പഴം കഴിക്കുന്നത് അത്ര ഗുണകരമല്ല.
നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങളുടെ രക്തത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ തുലനത ഇല്ലാതാക്കുന്നു. അല്ലാതെ മറ്റേതെങ്കിലും ഭക്ഷണം കഴിച്ച ശേഷം മാത്രം നേന്ത്രപ്പഴം കഴിക്കാം. അതുപോലെ നേന്ത്രപ്പഴത്തിൽ ഉയർന്ന നിലയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗർ ശരീരത്തിന് പെട്ടെന്ന് ഊർജം നൽകാമെങ്കിലും മറ്റ് ഭക്ഷണങ്ങൾ കഴിക്കാത്തതിനാൽ ധാതുക്കളുടെ അഭാവം കാരണം ഈ വയർജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടും.
മാത്രമല്ല, നേന്ത്രപ്പഴം വെറുംവയറ്റിൽ കഴിക്കുന്നത് വയറുനിറയ്ക്കാൻ സഹായിക്കുമെങ്കിലും ഉറക്കം, ക്ഷീണം എന്നിവ വരാനും സാധ്യതയുണ്ട്. നേന്ത്രപ്പഴത്തിന് അസിഡിക് സ്വഭാവമാണ്. അതിനാൽ, ഇത് വെറുംവയറ്റിൽ കഴിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. നേന്ത്രപ്പഴം കഴിക്കുന്നതാണ് നല്ലത്. ശരീരത്തിനാവശ്യമായ പോഷകങ്ങൾ, വൈറ്റമിൻ
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും ഒരു നേന്ത്രപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോളിനെ അകറ്റി നിർത്താൻ സഹായിക്കും. നേന്ത്രപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എൽഡിഎലിൻ്റെ തോതു കുറയ്ക്കാൻ സഹായിക്കും. നല്ല കൊളസ്ട്രോളിൻ്റെ തോതു നിലനിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. തലച്ചോറിൻ്റെ പ്രവർത്തനത്തിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. കൂടാതെ നിങ്ങളുടെ മാനസികാവസ്ഥ മികച്ചതാക്കാനും ഇവ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധൻ്റെയോ ന്യൂട്രീഷനിസ്റ്റിൻ്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തിൽ മാറ്റം വരുത്തുക..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.