ഇടുക്കി: കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ.
കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്വാൻ നാസർ ആണ് എക്സൈസിൻ്റെ പിടിയിലായത്. അഞ്ച് ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
ഇന്നലെ രാത്രി പത്തരയോടെ പെരുമ്പിള്ളിറ ഭാഗത്തുനിന്നാണ് റിസ്വാൻ പിടിയിലാകുന്നത്. പട്രോളിങിനിടെ എക്‌സൈസ് സംഘത്തെ കണ്ട റിസ്വാൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടരുന്ന എക്സൈസ് ഇയാളെ പിടികൂടി.
ചോദ്യം ചെയ്തപ്പോൾ തൻ്റെ കൈവശമുണ്ടായിരുന്ന കഞ്ചാവ് ഇയാൾ എക്സൈസിന് കൈമാറുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇതിന് ശേഷം റിസ്വാനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.