സോഫ്റ്റ് വെയർ എൻജിനീയർ എന്ന വ്യാജേന യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ

സോഫ്റ്റ് വെയർ എൻജിനീയർ എന്ന വ്യാജേന യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ

പത്തനംതിട്ട: സോഫ്റ്റ്‌വെയർ എൻജിനീയർ എന്ന വ്യാജേന എംടെക്കുകാരിയായ യുവതിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത ടാപ്പിംഗ് തൊഴിലാളി അറസ്റ്റിൽ. 

കൊട്ടാരക്കര ഉമ്മന്നൂർ വാളകംപൊയ്ക വിളയിൽ ആർ സുരേഷ് കുമാർ(49) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീടും സ്ഥലവും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയത്. സമൂഹമാധ്യമം വഴി അനൂപ് ജി പിള്ള എന്ന പേരിൽ വ്യാജ പ്രൊഫൈൽ വഴിയാണ് സുരേഷ് കുമാർ പഠനവുമായി പരിചയപ്പെടുന്നത്.

തിരുവനന്തപുരം കവടിയാറിലെ സ്വകാര്യ കമ്പനിയിലാണ് ജോലിയെന്നാണ് സുരേഷ് കുമാർ പറഞ്ഞത്. തുടർന്ന് തിരുവനന്തപുരം ഭാഗത്ത് ലാഭത്തിൽ വീടും സ്ഥലവും വാങ്ങിത്തരാമെന്ന് പറഞ്ഞ് വീടിന് അഡ്വാൻസ് നൽകണമെന്ന പേരിൽ പണം ആവശ്യപ്പെട്ടു. 

സ്വന്തം ബാങ്ക് അക്കൗണ്ടിന് പ്രശ്നങ്ങളുണ്ടെന്നും വീട്ടിലെ റബ്ബർ തൊഴിലാളിയുടെ ബാങ്കിലേക്ക് പണം ഇടണമെന്നും യുവതിയോട് ആവശ്യപ്പെട്ടു . തുടർന്ന് ആദ്യം 25,000 രൂപ യുവതി അയച്ചു. പിന്നീട് പലപ്പോഴായി 15 ലക്ഷം രൂപ വാങ്ങിയതായി പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !