എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ

എറണാകുളം; അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ട്രാവലര്‍ ഡ്രൈവര്‍ ആയ പാലക്കാട് സ്വദേശി അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്.

ഇവരിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. ഇവര്‍ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലി നായത്തോട് ജങ്ഷന് സമീപത്തെ വളവിൽ വെച്ചാണ് അപകടമുണ്ടായത്. ട്രാവലറിൽ ഉണ്ടായിരുന്ന മറ്റു 18 സ്ത്രീകളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രാവലറിന്‍റെ ഡ്രൈവറായ അബ്ദുൽ മജീദിനെ  ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ട്രാവലറിന്‍റെ മുൻവശത്തെ പകുതിയാളം ഭാഗം പൂര്‍ണമായും തകര്‍ന്നു.കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരായ പാലക്കാട് സ്വദേശികളായ സ്ത്രീകള്‍ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ട്രാവലറിൽ തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് പോകുന്ന വഴിയിലെ നായത്തോട് ജങ്ഷന് സമീപത്തെ വളവിലാണ് സംഭവം.

ഈ വളവിലെ റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.  തടി ലോറി അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് പോവുകയായിരുന്നു. വളവിലെ പ്രശ്നം കാരണം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായെന്നാണ് വിവരം.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !