ലാഹോര്‍: ഭീകരസംഘടനയായ ലഷ്കര്‍ ഇ തയ്ബയുടെ ഉപസംഘടനയായ ജമാത് ഉദ്-ദവയുടെ ഡെപ്യൂട്ടി ലീഡര്‍ ഹാഫിസ് അബ്ദുള്‍ റഹ്മാന് മക്കി അന്തരിച്ചു.
ഹൃദയാഘാതത്തെത്തടുര്‍ന്നായിരുന്നു അന്ത്യം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനാണ് അബ്ദുള്‍ റഹ്മാന് മക്കി.പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കുറച്ചു നാളായി ഇദ്ദേഹം ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ രാവിലെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നുവെന്ന് ജമാത് ഉദ്-ദവ നേതാക്കള്‍ അറിയിച്ചു
തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്കിയ കേസില്‍ മക്കിയെ 2020 ല്‍ തീവ്രവാദ വിരുദ്ധ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു.
2023 ല്‍, മക്കിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. സ്വത്തുക്കള്‍ മരവിപ്പിക്കുകയും, യാത്രാ വിലക്ക്, ആയുധ ഉപരോധം എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.