വത്തിക്കാൻ: ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കർദിനാളായി ഉയർത്തി.
ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കൽ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ മുഖ്യ കാർമികത്വ പരിപാടികൾ നടന്നു.
മാർ ജോർജ് കൂവക്കാടിനെ കൂടാതെ ഇരുപത് പേരെയും കർദിനാൾ പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. മാർപാപ്പയുടെ പ്രത്യേക കുർബാനയോട് കൂടി ആരംഭിച്ച ചടങ്ങിൽ പുതിയ കർദ്ദിനാൾമാരുടെ പ്രഖ്യാപനവും തൊപ്പി, മോതിരം, അധികാര പത്രം എന്നിവ കൈമാറുന്ന ചടങ്ങുകളും നടന്നു. പൗരസ്ത പാരമ്പര്യം പ്രകാരമുള്ള തൊപ്പിയും കുപ്പായവുമാണ് മാർ കൂവക്കാട് ധരിച്ചത്.
ഏറ്റവും പ്രായം കൂടിയ 99കാരനായ ഇറ്റാലിയൻ ബിഷപ്പ് ആഞ്ജലോ അസർബിയും ഏറ്റവും പ്രായം കുറഞ്ഞ 44കാരനായ യുക്രേനിയൻ ബിഷപ്പ് മൈക്കലോ ബൈചോകും കർദിനാളായി ഉയർന്നവരിൽ ഉൾപ്പെടും. മാർപാപ്പയുടെ 256 അംഗ കർദ്ദിനാൾ സംഘത്തിലാണ് മാർ കൂവക്കാട് ഉൾപ്പെടെയുള്ളവർ ഭാഗമാവുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.