തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി സംവദിക്കുന്നു.
ഡിസംബർ 9 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.30നാണ് സംവാദം. അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് കെയർ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടതാണ് യോഗം. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്, ആരോഗ്യമന്ത്രി വീണാ ജോർജ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും, മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും, അതിദാരിദ്ര്യ നിർമ്മാജന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സംയോജിത പ്രവർത്തനം ആവിഷ്കരിക്കുകയാണ് യോഗത്തിലൂടെ. ജനപ്രതിനിധികൾക്കൊപ്പം പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ യോഗത്തിൻ്റെ തുടർച്ചയായി തിങ്കളാഴ്ച തന്നെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതി യോഗം ചേരും.
അതിദാരിദ്രി നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട, മുഖ്യമന്ത്രിയുടെ യോഗത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ തുടർനടപടികൾ ആസൂത്രണം ചെയ്യുകയാണ് ഭരണസമിതി യോഗത്തിൻ്റെ അജണ്ട. മുഖ്യമന്ത്രിയുടെ യോഗത്തിൽ അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് വിഷയങ്ങളുമായി ബന്ധപ്പെട്ട ജില്ലാ-സംസ്ഥാന ഉദ്യോഗസ്ഥരും അതാത് ഓഫീസുകളിൽ നിന്ന് പങ്കാളികളാകും.
വിഷയവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ സംഘടനാ ഭാരവാഹികളുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ജനപ്രതിനിധികളുടെ യോഗത്തിൻ്റെ തുടർച്ചയായി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം തേടാനുള്ള സർവകക്ഷി യോഗവും നിശ്ചയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.