മലയിൻകീഴ്: വാടക വീട്ടിൽ നിന്ന് 27 ഗ്രാം എം ഡി എം എയുമായി ഭാര്യയും ഭർത്താവും ഉൾപ്പെടെ 4 പേർ പിടിയിൽ.
ഡാൻസാഫ് ടീം അംഗങ്ങൾ ആണ് രഹസ്യ വിവരത്തെ തുടർന്ന് ലഹരി വസ്തു പിടിച്ചെടുത്ത്. മലയിൻകീഴ് ആനപ്പാട് വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്ന കിള്ളി കൊല്ലൂർ സ്വദേശി നസീം, ഇലിപ്പോട് സ്വദേശിനി ഹസ്ന ഷെറിൻ ,ഡാൻസഫ് ടീം പരിശോധന നടത്തുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന 'കിള്ളി കൊല്ലോട് സ്വദേശി റഫീഖ്, അമ്പലത്തിൻകാല സ്വദേശി സന്ദീപ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതിൽ സന്ദീപിന്നെതിരെ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ രണ്ട് കേസ് ഉണ്ട്.
മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ മലയിൻകീഴ്,അണപ്പാട്, പ്രസന്നകുമാറിൻ്റെ വീട്ടിൽ അഞ്ചുമാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു കാട്ടാക്കട കിള്ളി സ്വദേശിയായ നസീമും ഭാര്യ ഹസ്ന ഷെറിനും. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം ആണ് പരിശോധന നടത്തി 27 ഗ്രാം എൻഡിഎംഎയാണ് പിടിച്ചെടുത്തത്. പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.