കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റി ഭൂമി തിരിച്ചുപിടിക്കുന്നതിൽ ടികോമിന് നഷ്ടപരിഹാരം നൽകാനുള്ള കരാറിന് വിരുദ്ധം.
പദ്ധതി പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോമിൽ നിന്നാണ്. സർക്കാരിന് ടീകോമിൽ നിന്ന് പണം തിരിച്ചുപിടിക്കാം. 2007 ലെ സ്മാർട്ട് സിറ്റി കരാറിൽ ഇത് വ്യക്തമാണ്. ടികോമിൻ്റെ കൈവശമുള്ള 246 ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിച്ച് നഷ്ടപരിഹാരം നൽകാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനം.
പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി ടീകോം അറിയിച്ചതിനെ തുടർന്നാണ് സർക്കാർ തീരുമാനത്തിലെത്തിയത്. ടികോമിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കുന്ന പക്ഷം നഷ്ടപരിഹാരം നൽകും. ഈ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ രൂപീകരിക്കുകയും ചെയ്തു.എന്നാൽ ഇത് 2007ലെ സ്മാർട്ട് സിറ്റി കരാറിൻ്റെ ലംഘനമാണ്.
പദ്ധതി ഏതെങ്കിലും കാരണവശാൽ പരാജയപ്പെട്ടാൽ, അതിന് കാരണക്കാർ ടീക്കോമാണെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടത് അവർ തന്നെയാണ്. നിർമ്മാണ പ്രവർത്തനം അടക്കം സർക്കാരിനുണ്ടായ മുഴുവൻ നഷ്ടവും ടീകോമിൽ നിന്നും തിരിച്ചുപിടിക്കാമെന്നും സ്മാർട്ട് സിറ്റി കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ടീകോമിന് നഷ്ടപരിഹാരം നല് കി ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇത്രയും വലിയ പദ്ധതി എന്തുകൊണ്ടാണ് പാതി വഴിയിൽ ഉപേക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു.
നഷ്‌ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയിൽ ടീകോമിൻ്റെ കോൺട്രേറ്റിലെ വ്യക്തി അംഗമായെന്നും ഇത് അഴിമതിക്ക് വഴിയൊരുക്കുമെന്നും രമേശ് ചെന്നിത്തലയുടെ പ്രതികരണം. ടികോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കത്തിൽ അഴിമതിയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.