യുകെ;ഫ്ലൂ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ഒരാഴ്ചക്കുള്ളില്‍ ഉണ്ടായിരുന്നത് 70 ശതമാനത്തിന്റെ വര്‍ദ്ധനവ് എന്ന് എന്‍ എച്ച് എസ് ഇംഗ്ലണ്ട് പറയുന്നു. ഒരു സുനാമി പോലെ ഫ്ലൂ എന്‍ എച്ച് എസ്സിനെയും സമ്മര്ദ്ദത്തിലാഴ്ത്തുകയണെന്നും അവര്‍ പറയുന്നു.
ശൈത്യകാലത്ത് സാധാരണയായി വ്യാപകമാകാറുള്ള ഫ്ലൂവിനായി എന്‍ എച്ച് എസ്സ് തയ്യാറെടുത്തിട്ടുണ്ടെന്നും എന്‍ എച്ച് എസ് അധികൃതര്‍ പറയുന്നു. അതിനൊപ്പം, നോറോവൈറസ്, റെസ്പിരേറ്ററി സിന്ഷിയല് വൈറസ് (ആര് എസ് വി), എന്നിവയ്ക്കും, കൂടുതല്‍ വ്യാപകമാകുമെന്ന് പ്രതീക്ഷിക്കുന്ന കോവിഡിനും വേണ്ട തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.എന്നിരുന്നാല്‍ പോലും ഇത്രയുമധികം ഫ്ലൂ രോഗികള്‍ എത്തുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്ന് നാഷണല്‍ മെഡിക്കല്‍ ഡയറക്റ്റര്‍, പ്രൊഫസര്‍ സര് സ്റ്റീഫന്‍ പോവിസ് പറയുന്നു.ഫ്ലൂ വ്യാപകമാകുന്നത് രോഗികള്‍ക്കൊപ്പം എന്‍ എച്ച് എസ്സിനും ആശങ്ക വര്‍ധിപ്പിക്കുന്നു. തിരക്ക് വര്‍ദ്ധിക്കുന്ന ശൈത്യകാലത്തേക്കുള്ള തയ്യാറെടുപ്പുകല്‍ എനെച്ച് എസ് എടുത്തു കഴിഞ്ഞു. നിങ്ങളുടെ വാക്സിന് ബുക്ക് ചെയ്യുവാന്‍ ഇനി ഒരാഴ്ച മാത്രമെ ബാക്കിയുള്ളു എന്നത് ഓര്‍ക്കണം. സൗജന്യ വാക്സിന് അര്‍ഹതയുള്ളവര്‍ അത് എത്രയും വേഗം ബുക്ക് ചെയ്യണമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീതിംഗും പറയുന്നു.
പൊതു തെരഞ്ഞെടുപ്പിന് ശേഷം ആരോഗ്യ മേഖലയ്ക്കായി കൂടുതലായി പണം നീക്കിവെച്ചും, സമരങ്ങള്‍ ഒഴിവാക്കിയും ഒരു വര്‍ഷം ഇരുപത് ലക്ഷം അധിക അപ്പോയിന്റ്മെന്റുകള്‍ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. അതിന്റെ ഫലമായി വെയിറ്റിംഗ് ലിസ്റ്റ് താഴാന്‍ തുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, സാധാരണ നില കൈവരിക്കാന്‍ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ടെന്നും അദ്ദെഹം സൂചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.