വീട് കുത്തിത്തുറന്ന് 30 പവൻ സ്വര്‍ണം കവര്‍ന്നു

 പെരുവെമ്പ് : വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണാഭരണങ്ങള്‍ കവർന്നു. കിണാശേരി, തോട്ടുപാലത്തെ ചിത്രകൂടം ഹൗസില്‍ കോമളൻ കുട്ടി- കൃഷ്ണകുമാരി ദമ്പതികളുടെ വീട്ടില്‍നിന്നാണ് സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്.

ഇവർ മംഗലാപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയ സമയത്താണ് മോഷണം. എട്ടാം തീയതി ഉച്ചക്ക് വീട്ടില്‍നിന്ന് മംഗലാപുരത്തേക്ക് പോയ ഇവർ 11ന് വൈകീട്ട് അഞ്ചിനാണ് തിരിച്ചെത്തിയത്. 

അയല്‍വാസികൂടിയായ ബന്ധു പൂച്ചെടികള്‍ നനക്കാനായി വീട്ടിലെത്തിയ സമയത്താണ് മുൻവാതില്‍ തുറന്ന നിലയില്‍ കണ്ടത്. തുടർന്ന് പൊലീസില്‍ വിവരമറിയിച്ചു. പാലക്കാട് സൗത്ത് പൊലീസ് തുടക്കത്തില്‍ അന്വേഷണം നടത്തിയെങ്കിലും പുതുനഗരം പൊലീസ് സ്റ്റേഷൻ പരിധിയാണെന്ന് മനസ്സിലാക്കുകയും അവിടുത്തെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. 

മുൻവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയും കുത്തിതുറന്നാണ് മോഷണം നടത്തിയത്. ആറ് സെറ്റ് കമ്മല്‍, നാല് മാല, അഞ്ച് സ്വർണനാണയം, നാലു വള, ബ്രേസ് ലെറ്റ്, ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. രവികുമാർ, സുനി എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധർ പരിശോധന നടത്തി. 

പി.പി. ആനന്ദിന്‍റെ നേതൃത്വത്തിലുള്ള സയന്‍റിഫിക് സംഘവും ഡോഗ്സ്കോഡിലെ ഹെയർലി എന്ന നായെ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി.

ചിറ്റൂർ ഡി.വൈ.എസ്.പി, പുതുനഗരം ഇൻസ്പെക്ടർ എസ്. രജീഷ്, എസ്.ഐ കെ. ശിവദാസ്, എം. വിജയകുമാർ, എം. മോഹൻദാസ്, സജു എന്നിവർ സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !