ദേശിയ പാത ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കി;റോഡുകളിൽ പലതും അശാസ്ത്രീയം;കെ.ബി ഗണേഷ് കുമാർ

പാലക്കാട്: പാലക്കാട് കല്ലടിക്കോട്ട് ദേശീയപാതയില്‍ ലോറി പാഞ്ഞുകയറി നാലു കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ.

ദേശിയ പാത ഡിസൈൻ ചെയ്യുന്നത് പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണെന്നും ഇന്ത്യയിലെ റോഡുകളിൽ പലതും അശാസ്ത്രീയമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ വിമർശിച്ചു.

'പലയിടത്തും ഹൈവേ പണിചെയ്യാന്‍ വരുന്ന എന്‍ഞ്ചിനിയര്‍മാര്‍ക്ക് റോളില്ലാത്ത അവസ്ഥയാണെന്ന് തോന്നുന്നു. ഹൈവേ നിര്‍മിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന പുറത്തുള്ള കമ്പനികളുടെ കോണ്‍ട്രാക്ടര്‍മാരുടെ ഡിസൈനിലാണ് പലയിടത്തും നിര്‍മാണം. ലോകബാങ്കിൻ്റെ റോഡുകൾ പോലെ, പ്രാദേശിക എന്‍ഞ്ചിനീയര്‍മാരെയോ പ്രാദേശിക ജനപ്രതിനിധികളെയോ കണക്കിലെടുക്കാറില്ല. ഗൂഗിള്‍ മാപ്പ് വഴി റോഡ് ഡിസൈന്‍ ചെയ്ത ശേഷം പണം നല്‍കുകയാണ് ചെയ്യുന്നത്', ഗണേഷ് കുമാർ പറഞ്ഞു.

ഡിസൈന്‍ ചെയ്യുന്ന റോഡില്‍ വീടുണ്ടോ വീട്ടിലേക്ക് പ്രവേശിക്കാനുള്ള വഴിയുണ്ടോ എന്നിവ കണക്കിലെടുക്കാറില്ല. റോഡ് നിര്‍മിക്കേണ്ട സൈറ്റിലെത്തി നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയാണ് റോഡ് ഡിസൈന്‍ ചെയ്യേണ്ടത്.റോഡിലെ വളവുകളിലെ കയറ്റം, ഇറക്കം, എന്നിവയൊന്നും പരിഗണിക്കാറില്ല.

ലോക ബാങ്ക് നിര്‍മ്മിക്കുന്ന റോഡുകളില്‍ കെ.എസ്.ടി.പിക്കോ പി.ഡബ്യു.ഡി എഞ്ചിനിയര്‍മാര്‍ക്കോ യാതൊരു പങ്കുമില്ല. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകൾ നടത്താനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ബ്ലൈന്റ് സ്‌പോട്ടുകള്‍ കണ്ടെത്തി ലിസ്റ്റ് തരാനായി പി.ഡബ്യൂ.ഡി എം.വി.ഡിയോട് ആവശ്യപ്പെടും.

ചാലക്കുടി പോട്ടയിലേക്ക് പോകുന്ന വഴിയിലുള്ള സ്ഥിരം അപകട മേഖലയിലെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അണ്ടര്‍ പാസ് നിര്‍മ്മിക്കാനായി ഉപരിതല ഗതാഗത വകുപ്പ് 48 കോടി രൂപയുടെ പദ്ധതിയിട്ടുണ്ട്. സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാനായി 18 കോടി രൂപയും ചെലവാക്കാനുദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !