ഡമാസ്കസ്: രാജ്യം വിടും മുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് സിറിയയുടെ മുഴുവന്‍ സൈനിക രഹസ്യങ്ങളും ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചുവെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അസദ് നല്കിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ സിറിയയ്ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.
ആയുധ സംഭരണ കേന്ദ്രങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളാണ് ബാഷര്‍ അല്‍-അസദ് ഇസ്രയേല്‍ സൈനികോദ്യോഗസ്ഥർക്ക് കൈമാറിയത്. ഇതിന് പകരമായി റഷ്യയിലേക്ക് പലായനം ചെയ്യുന്ന സിറിയന്‍ പ്രസിഡന്റിന്റെ വിമാനത്തിന് ഭീഷണിയൊന്നുമുണ്ടാകില്ല എന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) ഉറപ്പുനല്‍കി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യന്‍ സൈനിക വിമാനത്തില്‍ രാജ്യംവിട്ട ബാഷര്‍ അല്‍-അസദ് മോസ്കോയില്‍ ഇറങ്ങിയതിന് പിന്നാലെ ഇസ്രയേല്‍ സിറിയയ്ക്കെതിരെ ആക്രമണം ആരംഭിച്ചിരുന്നു. സിറിയയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്.
ടര്‍ക്കിഷ് മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍കാദിര്‍ സെല്‍വിയാണ് അസദ് സിറിയയുടെ സൈനികരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതായി വെളിപ്പെടുത്തിയത്. ഹുറിയത്ത് ദിനപത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശ്വസിനീയമായ കേന്ദ്രത്തില്‍ നിന്നാണ് അസദും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് ദിനപത്രത്തിലെ ലേഖനത്തില്‍ അബ്ദുള്‍കാദിര്‍ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.