ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കാണ് വ്യാഴാഴ്ച പാര്‍ലമെന്റ് വളപ്പ് സാക്ഷ്യം വഹിച്ചത്. അംബേദ്കര്‍ പരാമര്‍ശത്തില്‍ അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ബിജെപി എംപിമാര്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.ഒഡീഷയില്‍നിന്നുള്ള എംപി പ്രതാപ് സാരംഗി, യുപിയില്‍നിന്നുള്ള മുകേഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാംമനോഹര്‍ ലോഹിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ.
പ്രതാപ് സംരഗിയുടെ തലയില്‍ ആഴയത്തില്‍ മുറിവ് പറ്റിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയിട്ടതാണ് ഇവരെ എന്നാണ് ബിജെപി ആരോപിക്കുന്നത്. പരിക്കേറ്റ് താഴെയിരുന്ന പ്രതാപ് സാരംഗിയുടെ അടുത്തേക്ക് രാഹുല്‍ എത്തിയപ്പോള്‍ ബിജെപി എംപിമാരുമായി ചൂടേറിയ വാഗ്വാദവും ഉണ്ടായി.
സാരംഗിക്ക് സമീപത്തിരുന്ന ബിജെപി എംപി നിഷികാന്ത് ദുബെ രൂക്ഷമായി ഭാഷയിലാണ് രാഹുലിനെ നേരിട്ടത്. 'നിങ്ങള്‍ക്ക് നാണമില്ലേ രാഹുല്‍, നിങ്ങള്‍ എന്ത് തെമ്മാടിത്തരമാണ് കാണിച്ചത്. ഒരു വയോധികനേയല്ലേ നിങ്ങള്‍ പിടിച്ചുതള്ളിയത്' ദുബെ ചോദിച്ചു.അദ്ദേഹം തന്നെ തള്ളിയെന്ന് രാഹുല്‍ മറുപടി പറഞ്ഞു. സാരംഗിയെ ഒന്ന് നോക്കിയ ശേഷം രാഹുല്‍ തിരിഞ്ഞ് നടക്കുകയും ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.