മല്ലപ്പള്ളി:തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് നാഷണൽ സർവീസ് സ്കീം വോളന്റിയേഴ്സിനായുള്ള സപ്തദിന സഹവാസ ക്യാമ്പ് 2024 ഡിസംബർ 20 മുതൽ 26 വരെ വെണ്ണിക്കുളം എം വി ജി എം ഗവ: പോളിടെക്നിക്ക് കോളജിൽ വച്ച് നടത്തപ്പെടും.
"സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത"എന്ന ചിന്താവിഷയം ആസ്പദമാക്കി നടത്തുന്ന ക്യാമ്പിന്റെ ഔപചാരികമായ ഉത്ഘാടനം ഡിസംബർ 20 വെള്ളി വൈകിട്ട് 4 മണിക്ക് വെണ്ണിക്കുളം ഗവ പോളിടെക്നിക്കിൽ പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനീത് കുമാർ നിർവഹിക്കും.തുരുത്തിക്കാട് ബി എ എം കോളേജ് പ്രിൻസിപ്പൽ ഡോ ജി എസ് അനീഷ്കുമാർ അധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് അംഗം രശ്മി മോൾ കെ വി,എം വി ജി എം ഗവ പോളിടെക്നിക്ക് കോളജ് പ്രിൻസിപ്പൽ മഞ്ജുഷ റ്റി റ്റി, കോന്നി സെന്റ് തോമാസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ വി വി ജിഷ്ണു, പ്രോഗ്രാം ഓഫീസിർമാരായ ഡി ശ്രീരേഷ്,സുനിത കൃഷ്ണൻ, വോളന്റിയർ സെക്രട്ടറിമാരായ ആദിത്യൻ എസ്,ഫേബ എലിസബത്ത് ഈപ്പൻ എന്നിവർ പ്രസംഗിക്കും.
2024 ഡിസംബർ 26 വ്യാഴം ഉച്ചവരെ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി നദീസംരക്ഷണയഞ്ജം, എയ്ഡ്സ് ബോധവത്കരണ ജാഥ, നാടക ശില്പശാല,കൃസ്തുമസ് കാരൾ, ബോധവത്കരണ ക്ലാസ്സുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടത്തപ്പെടും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.