യാത്രക്കാർക്ക് നേരെ കാട്ടാന പന പറിച്ചു എറിഞ്ഞു അപകടം: വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: കോതമംഗലം നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന റോഡിലേക്ക് പന മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.

പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎൽ ടൗൺഷിപ്പ് ഇൻസ്ട്രേഷൻ ക്വാർട്ടേഴ്സിൽ സി.വി.ആൻമേരിയാണ് (21) മരിച്ചത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.

ബൈക്കോടിച്ചിരുന്ന ആൻമേരിയുടെ സുഹൃത്ത് കോതമംഗലം അടിവാട് മുല്ലശേരി അൽത്താഫ് അബൂബക്കറിന് (21) പരിക്കേറ്റു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി റോഡിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം വൈകിട്ട് ആറോടെയാണ് അപകടം. ഇടുക്കി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കിനു മുകളിലേക്ക് ആന പിഴുതെറിഞ്ഞ പന വീഴുകയായിരുന്നു.

അൽത്താഫ് നിലവിളിച്ചു ബഹളം വച്ചതോടെ സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി ജീപ്പിൽ ഇരുവരെയും നേര്യമംഗലത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻമേരിയെ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !