തൃശൂര് : പാലക്കാട് ഉപതെരഞ്ഞെടുപ്പില് ചുമതല നല് കിയതില് അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മൻ്റെ നിലപാടുകളില് പ്രതികരിച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ചാണ്ടി ഉമ്മനുമായി സംസാരിച്ചു പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് സംസാരിച്ച് പരിഹരിക്കണം. ഉമ്മൻചാണ്ടിയുടെ മകനും വളർന്നുവരുന്ന യുവ നേതാവുമാണ് ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മനെ നിരുത്സാഹപ്പെടുത്താൻ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സമീപനം ദൗർഭാഗ്യകരമാണെന്നും മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തോട് ശത്രുത മനോഭാവത്തോടെയാണ് കേന്ദ്രം പെരുമാറുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചതിന് പണം ആവശ്യപ്പെട്ടത് ശരിയായില്ല. എം കെ രാഘവൻ വിഷയത്തിലും പ്രതികരണമുണ്ടായി. എം കെ രാഘവൻ പാർട്ടിക്ക് ഒരു മുതൽക്കൂട്ടാണ്. രണ്ടു ജില്ലകൾ തമ്മിലുള്ള പ്രശ്‌നമായി വ്യാഖ്യാനിക്കേണ്ടതില്ല. വിഷയത്തിൽ ഇടപെടാനാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
ശരിയോ തെറ്റോ എന്ന് കമ്മിറ്റി പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല എം കെ രാഘവനുമായി തൃശ്ശൂർ രാമനിലയത്തിൽ കൂടി കാഴ്ചകൾ നടത്തി. ചർച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പ്രതികരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.