ഇടുക്കി; നാടും നഗരവും ക്രിസ്മസ് തിരക്കുകളിലേക്ക്. പല വർണങ്ങളിൽ, രൂപങ്ങളിൽ വിപണികളിൽ നക്ഷത്രപ്പൂക്കാലമെത്തി. നക്ഷത്രങ്ങളും മാല ബൾബുകളും അലങ്കാരങ്ങളും വാങ്ങി, ക്രിസ്മസ് ആഘോഷമാക്കാൻ എത്തുന്നവരുടെ തിരക്കേറുന്നു. പ്രധാന ടൗണുകളിലെല്ലാം ക്രിസ്മസ് വിപണി സജീവമായി.
ഡിസംബറിന്റെ തുടക്കത്തിൽതന്നെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും തെളിഞ്ഞിരുന്നു. വർണ നക്ഷത്രങ്ങളും പുൽക്കൂടുകളും മഞ്ഞു പെയ്യുന്ന ക്രിസ്മസ് ട്രീയും നിറഞ്ഞ വരാന്തകളും മുറ്റങ്ങളുമാണ് ഇനിയുള്ള കാഴ്ചകൾ. നക്ഷത്രങ്ങളും മാല ബൾബുകളും അലങ്കാരങ്ങളും വാങ്ങി, ക്രിസ്മസ് ആഘോഷമാക്കാൻ ആളുകൾ കടകളിലേക്ക് എത്തിത്തുടങ്ങി. വരും ദിവസങ്ങളിൽ വിപണി കൂടുതൽ ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. നക്ഷത്രരാവുകൾ.
ഡിസംബറിന്റെ പകലുകളെക്കാൾ മനോഹാരിത രാത്രികൾക്കാണ്. വിവിധ വർണങ്ങളിലുള്ള നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും തെളിഞ്ഞു നിൽക്കുന്ന രാത്രികൾ. വൈവിധ്യമാർന്ന എൽഇഡി, പേപ്പർ നക്ഷത്രങ്ങളാണ് വിപണിയിലെ മുഖ്യ ആകർഷണം. 1000 രൂപ വരെയുള്ള കടലാസ് നക്ഷത്രങ്ങൾ വിപണിയിലുണ്ട്. എൽഇഡി നക്ഷത്രങ്ങൾക്കു 100–1200 രൂപ വരെയാണ് വില. വർണാഭമായ മാല ബൾബുകളും ചെറിയ നിരക്കിൽ ലഭിക്കും.
കേക്കുകൾ പണിപ്പുരയിൽ ∙കേക്ക് എപ്പോഴും സുലഭമാണെങ്കിലും ക്രിസ്മസ് കാലമാണ് കേക്കുകളുടെ കാലം. പ്ലം കേക്കുകൾക്കും കാരറ്റ് കേക്കുകൾക്കുമാണ് ആവശ്യക്കാർ ഏറെ. ഫ്രഷ് ക്രീം കേക്കുകൾക്കും കസ്റ്റമൈസ്ഡ് കേക്കുകൾക്കും മുൻ ക്രിസ്മസ് കാലങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇത്തവണയും വ്യത്യസ്തത പുലർത്തുന്ന കേക്ക് ഇനങ്ങളുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കേക്ക് നിർമാതാക്കളും ബേക്കറികളും. പുൽക്കൂടും ട്രീയും ∙തടിയിലും ചൂരലിലും തീർത്ത പുൽക്കൂടുകളും വിപണിയിലുണ്ട്.
വില 650 രൂപയിൽ തുടങ്ങുന്നു.റെഡിമെയ്ഡ് പുൽക്കൂടുകൾക്ക് ആവശ്യക്കാരേറെയാണെന്ന് വ്യാപാരികൾ പറയുന്നു. 500 രൂപ മുതൽ 30,000 വരെ വിലയുള്ള ക്രിസ്മസ് ട്രീകളുടെ വൻ നിരയാണ് കടകളിൽ ഒരുങ്ങിയിട്ടുള്ളത്. 500 – 600രൂപ മുടക്കിയാൽ ട്രീ അലങ്കരിക്കാനുള്ള എല്ലാ സാധനങ്ങളും കടയിൽ കിട്ടും. ചെറിയ നക്ഷത്രങ്ങളും ഗ്ലിറ്റർ ബോളുകളും വർണത്തോരണങ്ങളുമാണ് കൂടുതൽ പേർ വാങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.