വെള്ളറട: വെള്ളറട ഗ്രാമ പഞ്ചായത്തിലെ കരിക്കാമന്‍കോട് വാർഡ് ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടന്നു.രാവിലെ മുതൽ വോട്ടർമാർ ബൂത്തുകളിലെത്തി.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ നടന്ന പോളിംഗിൽ 80 ശതമാനത്തോളം സമ്മതിദായകർ വോട്ടു ചെയ്തു.കരിയ്ക്കാമൻകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിലും മാവുവിള അങ്കണവാടിയിലും സജ്ജീകരിച്ചിരുന്ന പോളിംഗ് സ്റ്റേഷനുകളിൽ സമാധാനപരമായാണ് വോട്ടെടുപ്പ് പൂർത്തിയായത്.ഡിസംബര്‍ 11 രാവിലെ 10 മുതലാണ് വോട്ടെണ്ണല്‍.10.30 ന് ഫലമറിയാം. നിലവിലെ ബിജെപി മെമ്പര്‍ ദീപ സനല്‍ അധ്യാപികയായി ജോലി കിട്ടിയതിനെ തുടര്‍ന്നുളള ഒഴിവിലാണ് തെരഞ്ഞെടുപ്പ്, ബിജെപിയില്‍ നിന്ന് അഖില മനോജും യുഡിഎഫില്‍ നിന്ന് ഷെര്‍ളിയും എല്‍ഡിഎഫില്‍ നിന്ന് ഷീബയുമാണ് സ്ഥാനാര്‍ഥികള്‍ .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.