യുകെ: ഇന്നലെ പുലര്‍ച്ചെ മുതല്‍ നീണ്ടൂര്‍ക്കാരായ യുകെ മലയാളികള്‍ ഒരു മരണത്തിന്റെ വേദനയില്‍ ഉഴറുക ആയിരുന്നു. ആദ്യം ലഭിച്ച വിവരം നാട്ടുകാരന് ആയ ആരോ ഒരാള്‍ യുകെയില്‍ മരണപ്പെട്ടെന്ന വിവരമാണ്. ലണ്ടനില്‍ ആണ് മരണം സംഭവിച്ചത് എന്ന വിവരമാണ് കേരളത്തില്‍ നിന്നും എത്തിയത്.ഒടുവില്‍ ഉച്ചകഴിഞ്ഞതോടെയാണ് വൂള്‍വര്‍ഹാംപ്ടണില്‍ ആണ് മരണം നടന്നത് എന്ന് സ്ഥിരീകരണമായത്.
ഏറെക്കാലമായി തനിച്ചു കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിയായ ജെയ്സണ്‍ ജോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെയ്സന്റെ മരണം എന്നാണ് സംഭവിച്ചത് എന്നതടക്കം ഉള്ള കാര്യങ്ങളില്‍ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. ജെയ്സണ്‍ യുകെയില്‍ ബന്ധുക്കളും മറ്റും ഉണ്ടോ എന്ന അന്വഷണമാണ് വിവരമറിഞ്ഞ നീണ്ടൂര്‍ സ്വദേശികളായ നാട്ടുകാര്‍ ഇപ്പോള്‍ നടത്തുന്നത്.ക്നാനായ സമുദായ അംഗമായ ജെയ്സന്റെ മരണം ഇന്നലെ വൈകുന്നേരത്തോടെ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മിഡ്ലാന്‍ഡ്സിലെ ക്നാനായ യൂണിറ്റുകളിലും മരണ വിവരം എത്തി എന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്നാല്‍ ജെയ്സണ്‍ താമസിച്ചിരുന്ന വൂള്‍വര്‍ഹാംപ്ടണില്‍ മിക്ക മലയാളികളും ഈ മരണവിവരം ഇന്നലെ ഏറെ വൈകിയാണ് അറിഞ്ഞത്. മിക്കവരും ജെയ്സണെ അറിയില്ല എന്നാണ് ആദ്യ പ്രതികരണം അറിയിച്ചതും.
എന്നാല്‍ ജെയ്സണ്‍ വർഷങ്ങളായി യുകെയില്‍ ഉണ്ടെന്നാണ് നീണ്ടൂര്‍ക്കാരായ നാട്ടുകാര്‍ പറയുന്നത്. ഏറെക്കുറെ ഏകാകിയായ ജീവിതമാണ് ജെയ്സണ്‍ നയിച്ചിരുന്നത് എന്നും സൂചനയുണ്ട്. അതിനാലാകാം ആരുമായും അധികം അടുപ്പം പുലര്‍ത്താഞ്ഞത് എന്നും കരുതപ്പെടുന്നു. ഒടുവില്‍ ഇതേ കാരണം കൊണ്ട് തന്നെ മരണ വിവരം പുറം ലോകം അറിയാനും വൈകി. ഇപ്പോള്‍ നീണ്ടൂര്‍ക്കാരായ നൂറുകണക്കിന് ആളുകള്‍ യുകെയില്‍ ഉള്ളതിനാല്‍ ജെയ്സന്റെ മരണം ആവരുടെയൊക്കെ വേദനയായി മാറുകയാണ്.അതിനിടെ ജെയ്സന്റെ മൃതദേഹം യുകെയില്‍ തന്നെ സംസ്കരിക്കാനാണ് സാധ്യതയെന്ന് സൂചനയുണ്ട്. മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ കൊറോണറുടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടാനും കൂടുതല്‍ സമയം എടുത്തേക്കും. ജെയ്സണ്‍ ജീവിത പങ്കാളിയെ തേടുന്നതായും സോഷ്യല്‍ മീഡിയയില്‍ പരിചയക്കാര് പങ്കുവച്ച കുറിപ്പുകളില്‍ സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.