പുതുവത്സര ആഘോഷത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ജർമ്മനി

ബർലിൻ; ജർമനിയിൽ ഇത്തവണത്തെ പുതുവത്സരാഘോഷങ്ങൾ കർശന നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തി. പുതുവത്സര രാവിൽ പടക്കങ്ങൾ പൊട്ടിച്ചും പൂത്തിരി കത്തിച്ചും ജർമൻകാർ ആഘോഷിക്കാറുണ്ട്.

എന്നാൽ, ഈ ആഘോഷങ്ങൾ ചിലപ്പോൾ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാലാണ്, ഇത്തവണ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.പടക്കങ്ങൾ കയ്യിൽ പിടിച്ചു കത്തിക്കാൻ പാടില്ല. വീടിനകത്ത് പടക്കം പൊട്ടിക്കുന്നതിനു പകരം തുറസ്സായ സ്ഥലങ്ങളിൽ എഫ്2 വിഭാഗത്തിലെ പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. പടക്കങ്ങൾ വാങ്ങുമ്പോൾ, അംഗീകൃത ഏജൻസികളിൽ നിന്ന് മാത്രം വാങ്ങുക. വലിയ എഫ്2 പടക്കങ്ങളുടെ പാക്കേജിങ്ങിൽ ടെസ്റ്റ് സീലും റജിസ്ട്രേഷൻ നമ്പറും പരിശോധിക്കുക.

കിഴക്കൻ ജർമനിയിൽ നിന്ന് വലുതും ശക്തവുമായ പടക്കങ്ങൾ വാങ്ങാൻ ആളുകൾ പോളണ്ടിലേക്ക് പോകുന്നത് പതിവാണ്. എന്നാൽ, ഇത്തരം പടക്കങ്ങൾ ജർമനിയിൽ നിരോധിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്താൻ സാധ്യതയുണ്ട്.  ജർമനിയിൽ പടക്കങ്ങളെ എഫ്1 മുതൽ എഫ്4 വരെ തരം തിരിച്ചിട്ടുണ്ട്. എഫ്1 ഏറ്റവും ചെറുതും സുരക്ഷിതവുമാണ്. എഫ്4 സുരക്ഷിതമായി കൈകാര്യം ചെയ്യാൻ പ്രഫഷനൽ പരിശീലനം ആവശ്യമാണ്. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പുതുവത്സരാഘോഷത്തിന് എഫ്2 വിഭാഗം വരെയുള്ള പടക്കങ്ങൾ വാങ്ങാം.


 12 വയസ്സിനു മുകളിലുള്ളവർക്ക് എഫ്1 പടക്കങ്ങൾ ഉപയോഗിക്കാം. എഫ്3, എഫ്4 വിഭാഗങ്ങൾക്ക് പ്രത്യേക പെർമിറ്റോ പ്രഫഷനൽ പരിശീലനമോ ആവശ്യമാണ്. ചില പ്രദേശങ്ങളിൽ പൂർണമായും വിലക്കുകൾ ഉണ്ട്. അതിനാൽ, ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു മുൻപ് നിയമങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !