എയര്‍പോര്‍ട്ടിലെ കാര്‍ഗോയില്‍ ജോലി | അവസാന തിയതി: ഡിസംബർ 10
ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ജോലി ഉറപ്പാക്കി പുതിയ വിജ്ഞാപനം. AAI കാര്‍ഗോ ലോജിസ്റ്റിക്‌സ് ആന്‍ഡ് അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡില്‍ (AAICLAS) 274 സെക്യൂരിറ്റി സ്‌ക്രീനര്‍ ഒഴിവുകള്‍ ആണ് നികത്തുന്നത്. യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വിശദമായ വിവരങ്ങള്‍ താഴെ നല്‍കുന്നു.
യോഗ്യത
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും 60% ശതമാനം മാർക്കോടെ ഡിഗ്രി. SC/ ST വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും.
ശമ്പളം:
സെക്യൂരിറ്റി സ്ക്രീനർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യവർഷം മാസം 30,000 രൂപയും, രണ്ടാം വർഷം 32000 രൂപയും, മൂന്നാം വർഷം 34000 രൂപയും ശമ്പളമായി ലഭിക്കും.
കൂടാതെ TA/DA/Lodging & Bording (ടൂർ ഡെപ്യൂട്ടേഷൻ ആണെങ്കിൽ) ത്രീ ടയർ എസി റെയിൽ നിരക്കിന് തുല്യമായിരിക്കും.
പ്രായം
27 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി. പിന്നോക്ക വിഭാഗക്കാർക്ക് വയസ്സിളവിന് അർഹതയുണ്ട്. ( 2024 നവംബർ 1 അനുസരിച്ച് കണക്കാക്കും)
ഫീസ്:
750 രൂപ, ( SC/ ST/ EWS / വനിതാ വിഭാഗക്കാർക്ക് 100 രൂപ).
അപേക്ഷിയ്ക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർഥികൾ AAI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു അപേക്ഷ നൽകുക. ലിങ്ക് താഴെ നൽകുന്നു. ലിങ്കിൽ കയറി ഇമെയിൽ, മൊബൈൽ നമ്പർ കൊടുത്തു രജിസ്റ്റർ ചെയ്യുക.
https://aaiclas.aero/careeruser/login
ജോലി ലിങ്ക്:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.