താമരശ്ശേരി:താമരശ്ശേരി ചുരത്തിലെ അപകടയാത്രയിൽ KSRTC ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഡ്രൈവറോട് നാളെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകി. ഇന്നലെ വൈകിട്ടായിരുന്നു മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്ആർടിസി ബസ് ഓടിച്ചത്.
അപകടം പതിവായ താമരശ്ശേരി ചുരത്തിലൂടെയാണ് നിറയെ യാത്രക്കാരുള്ള KSRTC ബസുമായി ഡ്രൈവറുടെ സാഹസിക യാത്ര. കൽപ്പറ്റയിൽ നിന്ന് യാത്ര ആരംഭിച്ചത് മുതൽ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ഫോൺ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ല.
യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ആണ് തീരുമാനം. നാളെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകുന്ന ഡ്രൈവറുടെ വിശദീകരണം കൂടി തേടിയ ശേഷമാകും നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.