ന്യൂഡൽഹി: രാജ്യത്ത് റോഡ് അപകടങ്ങൾ വർധിച്ചുവരുന്നു.
റോഡ് അപകടങ്ങളെക്കുറിച്ച് ചർച്ച നടക്കുന്ന അന്താരാഷ്‌ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ താൻ മുഖം മറിച്ച് ഇരിക്കുകയാണ് എന്ന് ഗഡ്കരി പറഞ്ഞു. എന്നാൽ അതിന് കഴിഞ്ഞില്ല. അപകടങ്ങളുടെ എണ്ണം കുറയുന്നതിനു പകരം വർധിക്കുകയാണ് ചെയ്തതെന്ന് സമ്മതിക്കാൻ തനിക്ക് മടിയില്ല. ജനങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്.
രാജ്യത്ത് പ്രതിവർഷം വാഹനാപകടങ്ങളിൽ 1.78 ലക്ഷം പേർ മരിക്കുന്നുണ്ട്. ഇതിൽ 60 ശതമാനം പേരും 18 മുതൽ 34വയസ്സിനും ഇടയിലുള്ളവരാണ്' എന്ന് ഗഡ്കരി പറഞ്ഞു. ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'എല്ലാവരും നിയമങ്ങൾ പാലിക്കാൻ തയ്യാറാവണം. വർഷങ്ങൾക്ക് മുമ്പ് താനും കുടുംബവും ഒരു വലിയ അപകടത്തിൽപ്പെട്ടതിൻ്റെ ഭാഗമായി ഏറെക്കാലം ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ദൈവാനുഗ്രഹത്താലാണ് ഞാനും എൻ്റെ കുടുംബവും രക്ഷപ്പെട്ടത്' എന്ന് മന്ത്രി കൂട്ടിച്ചേർത്തു. റോഡിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് പ്രധാനമാണെന്നും ലെയ്ൻ അച്ചടക്കം പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ബസ് ബോഡികൾ നിർമ്മിക്കുന്നതിൽ അന്താരാഷ്ട്ര നിലവാരം പാലിക്കാൻ ഉത്തരവിട്ട മന്ത്രി ചേർത്തു. റോഡപകട മരണങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശിൽ 23,000 പേർ റോഡപകടങ്ങളിൽ മരിച്ചത്. തമിഴ്നാട്ടിൽ ഇത് 18,000വും മഹാരാഷ്ട്രയിൽ 15,000ലധികവും മധ്യപ്രദേശിൽ 14,000വുമാണ്. ഡൽഹിയിൽ 1400 പേർ ബെംഗളൂരുവിൽ 915 പേർ ജയ്പൂരിൽ 850 പേർ വാഹനാപകടത്തിൽ മരിച്ചതായി മന്ത്രി ലോക്സഭയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.