തിരുവനന്തപുരം: പാലക്കാട് പനമ്പാടത്തുണ്ടായ അപകടത്തിൽ പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാർ.
അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു. റോഡുകളിൽ അശ്രദ്ധ വർദ്ധിപ്പിച്ച റോഡിലിറങ്ങുന്നവർക്ക് കൂടുതൽകരുതൽ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ഗണേഷ് കുമാറിൻ്റെ പ്രതികരണത്തിൽ നിന്ന് പലതരത്തിലുള്ള റോഡപകടങ്ങളാണ് ഇപ്പോൾ കേൾക്കുന്നത്. മുങ്ങിമരണമായിരുന്നു സംസ്ഥാനത്ത് ഏറ്റവുമധികം ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ഗതാഗത അപകടങ്ങളും വർധിച്ചുവരുന്നു.
ശ്രദ്ധയിൽപെടുന്ന ഒരുപാട് അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്നു. ആലപ്പുഴയിൽ സംഭവിച്ച അപകടം എതിർവശത്തുനിന്ന് വന്ന വാഹനത്തിൻ്റെ ലൈറ്റ് ഡിം ചെയ്യാത്തതിനാൽ പരിശോധനയിലും പഠനത്തിലും മനസ്സിലായി. ഫ്ലാഷടിച്ചപ്പോഴുണ്ടായ ബ്ലൈൻഡ് സിറ്റുവേഷനിലാണ് കുട്ടികൾ സഡൻ ബ്രേക്കിട്ടത് എന്നാണ് അറിയാൻ കഴിയുന്നത്. കോഴിക്കോട് റീൽസ് എടുക്കുമ്പോൾ ആ അപകടത്തെ കുറിച്ച് പറയുകയാണെങ്കിൽ പൊതുനിരത്തിലല്ല റീൽസ് എടുക്കേണ്ടത്.
അതിനുള്ള സ്ഥലങ്ങളിലാണ് ആ ചിത്രീകരിക്കേണ്ടത്. നമ്മൾ കുറച്ചുകൂടി ബോധവാൻമാരാകേണ്ടതുണ്ട്. ഹെൽമെറ്റ് വെക്കാതേയും ബൈക്കിൽ മൂന്നുപേര് യാത്രചെയ്തും അപകടസാധ്യത വർദ്ധിപ്പിക്കുകയാണ്. ഇതൊക്കെ സ്വയം നിയന്ത്രിക്കേണ്ട കാര്യങ്ങളാണ്. അടിയന്തരമായി ഒരു ബോധവത്കരണഡ്രൈവ് ആരംഭിക്കുന്നുണ്ട്. ലോറികളുടെ സ്പീഡ് ഗവേണർ അഡ്ജസ്റ്റ് ചെയ്തുവെക്കുന്നത് പിടികൂടാനുള്ള സംവിധാനം ഊർജിതപ്പെടുത്തിയിട്ടുണ്ട്. രാത്രിയിലും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
പാലക്കാട് അപകടത്തിൽ എന്താണ് സംഭവിച്ചതെന്നറിയാൻ ഉന്നത ഉദ്യോഗസ്ഥനെ ഇന്നുതന്നെ അയക്കും. പനയമ്പാടം അപകടസാധ്യതയുള്ള സ്ഥലമാണെന്ന നാട്ടുകാരുടെ പരാതി മോട്ടോർ വാഹനത്തിന് ലഭിച്ചിട്ടില്ല. എം.എൽ.എ. പി.ഡബ്ല്യു.ഡിയിൽ പരാതി അറിയിക്കാം. ഗതാഗതമന്ത്രി എന്ന നിലയിൽ തനിക്ക് പരാതി ലഭിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് അതിനെ കുറിച്ച് പ്രതികരിക്കേണ്ടത്. മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്ത് വീഴ്ചയുള്ളതായി കാണുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധനയ്ക്ക് ശേഷമേ കൃത്യമായി പറയാനാകൂ.
അപകടം നടന്ന സ്ഥലം ബ്ലോക്ക് സ്‌പോട്ടാണോയെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറെ കൊണ്ട് പരിശോധിപ്പിക്കും. പരിശോധിച്ച ശേഷം അതിനാവശ്യമായ ഫണ്ട് അനുവദിക്കും. ഇതുപോലുള്ള സംഭവം നടക്കുമ്പോഴാണ് ശ്രദ്ധയിൽപെടുന്നത്. അതുമാത്രം പോര, റോഡ് ഉപയോഗിക്കുന്നവർക്കും കുറുച്ചുകൂടി മുൻകരുതൽ. രണ്ട് മാസത്തിനുള്ളിൽ ഒരു ആപ്പ് നിലവിൽ വരും. കുട്ടികൾക്കും മുതിർന്നവർക്കും ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതിലൂടെ മനസ്സിലാക്കാനാകും. ഈ അടുത്തകാലത്തായി വല്ലാത്ത ഒരു അശ്രദ്ധ കാണുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.