പ്ലാസ്റ്റിക് കവറില്‍ മണ്ണ് നിറച്ച്‌ നട്ടുനനച്ച് പരിപാലിച്ചു, രഹസ്യ വിവരം കിട്ടിയെത്തി എക്സൈസ്; കൈയ്യോടെ പൊക്കി

മാനന്തവാടി: വീടിന് സമീപം കഞ്ചാവ് ചെടികള്‍ നട്ട് സംരക്ഷിച്ച ഇരുപതുകാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാപ്പുംകുന്ന് കെല്ലൂര്‍ വെള്ളാരംതടത്തില്‍ വി എസ് ജസ്റ്റിന്‍ ആണ് അറസ്റ്റിലായത്.

മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ശശി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ വീടിന് സമീപത്ത് എത്തി എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയില്‍ പതിനേഴ് കഞ്ചാവ് ചെടികള്‍ പ്ലാസ്റ്റിക് കവറിലും മറ്റും നട്ട് സംരക്ഷിച്ചു വരുന്നതായി കണ്ടെത്തി.

ഇവ ഉദ്യോഗസ്ഥര്‍ നശിപ്പിക്കുകയും ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശശി, പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ. ചന്തു, സികെ രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എം. അഖില്‍, കെ. സജിലാഷ്, അമല്‍ ജിഷ്ണു, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ പി. ജയശ്രീ, എക്‌സൈസ് ഡ്രൈവര്‍ സി.യു. അമീര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ല ജയിലില്‍ റിമാന്റ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !