കോളജ് മാനേജ്‌മെന്റ് വില്‍പന നടത്തിയത് വഖഫ് ഭൂമി: മുനമ്പം ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണലില്‍:

കൊച്ചി: മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട കേസ് വഖഫ് ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കും.

ഫാറൂഖ് കോളജ് മാനേജ്‌മെന്റ് വില്‍പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് ബോര്‍ഡ് പ്രഖ്യാപിച്ചതും പിന്നീട് ഇത് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും ചോദ്യം ചെയ്തുകൊണ്ട് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ അപ്പീലാണ് ട്രൈബ്യൂണല്‍ പരിഗണിക്കുക.

ഭൂമി ദാനം ലഭിച്ചതാണെന്നാണ് കോളജ് മാനേജ്‌മെന്റ് ട്രൈബ്യൂണലില്‍ വാദിച്ചത്. ഫാറൂഖ് കോളജിന് ഭൂമി നല്‍കിയ സിദ്ദിഖ് സേഠിന്റെ കുടുംബവും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. ഭൂമി വഖഫ് ഭൂമിയാണെന്ന വാദമാണ് സിദ്ദിഖ് സേഠിന്റെ കുടുംബം ഉന്നയിക്കുന്നത്. ഇതേ വാദവുമായി വഖഫ് സംരക്ഷണ സമിതിയും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷകളും ട്രൈബ്യൂണല്‍ പരിഗണിക്കും

വഖഫ് ഭൂമി ആണെന്ന് തെളിയിക്കുന്നതിന്റെ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാമെന്നാണ് വഖഫ് സംരക്ഷണ സമിതി അറിയിച്ചിട്ടുള്ളത്. അതേസമയം 2019ല്‍ മുനമ്പം വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ വിധി,

ഭൂമിയില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ രണ്ട് ഉത്തരവുകളും പിന്‍വലിക്കണമെന്നാണ് ഫറൂഖ് കോളജ് മാനേജ്മെന്റിന്റെ ആവശ്യം. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പരിഹാരം തേടി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !