ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനരഹിതമായ അക്കൗണ്ടുകള്‍ സജീവമാക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ദേശീയ തലത്തില്‍ ഒരു ക്യാമ്പ യ്ൻ ആരംഭിച്ചു.
ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ അവബോധം നല്കാൻ സഹായിക്കുന്നതാണ് ഈ നടപടിഎന്താണ് പ്രവർത്തനരഹിതമായ അക്കൗണ്ടുകള്‍
സാധാരണയായി, രണ്ട് വർഷത്തിലേറെയായി ഇടപാടുകള്‍ നടന്നില്ലെങ്കില്‍ അക്കൗണ്ടുകള്‍ പ്രവർത്തനരഹിതമാകും. അവ വീണ്ടും സജീവമാക്കുന്നതിന്, ഉപഭോക്താക്കള്‍ വീണ്ടും കെവൈസി നല്‍കേണ്ടതുണ്ട്. അക്കൗണ്ടുകള്‍ പ്രവർത്തനരഹിതമാകാതെ ഇരിക്കാനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങള്‍ ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ അക്കൗണ്ട് ഉപയോഗിക്കണമെന്ന് എസ്ബിഐ പറയുന്നു.
എസ്ബിഐ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎല്‍) എന്നിവ പ്രയോജനപ്പെടുത്തുന്നു എന്നും മികച്ച കസ്റ്റമർ സർവീസ് ഉറപ്പാക്കുന്നു എന്നും എസ്ബിഐ ചെയർമാൻ സിഎസ് ഷെട്ടി പറഞ്ഞു.
അതേസമയം, രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് ഒന്നും രണ്ടും കോടിയല്ല 42,207 കോടി രൂപയാണ് 10 വർഷമായി പ്രവർത്തിപ്പിക്കാത്ത ഏതെങ്കിലും സേവിംഗ്‌സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടിലെ ബാലൻസ്, അല്ലെങ്കില്‍ 10 വർഷത്തിലേറെയായി മെച്യൂരിറ്റി തീയതി കടന്ന സ്ഥിരനിക്ഷേപങ്ങള്‍ ആണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്.
ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിന്റെ വിവരങ്ങള്‍ നിക്ഷേപകർക്ക് ആർബിഐയുടെ ഉദ്‌ഗം (അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റ്‌സ് ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) പോർട്ടലില്‍ തിരയാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.