സുല്‍ത്താൻബത്തേരി: വയനാട്ടില്‍ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍.
മലയിൻകീഴ് തോട്ടുപുറത്ത് പുത്തൻ വീട്ടില്‍ എല്‍.എസ് ഷംനു (29) ആണ് അറസ്റ്റില്‍ ആയത്. അതിർത്തി ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്നു ഷംനു.ചെക്ക് പോസ്റ്റിലെ പരിശോധനയിലാണ് യുവാവില്‍ നിന്നും 306 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തത്. കർണാടകയില്‍ നിന്നും കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഷംനുവെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ എൻ. സന്തോഷ്, പ്രിവന്റീവ് ഓഫീസർമാരായ എ.എസ് അനീഷ്, പി.ആർ വിനോദ്, വനിത സിവില്‍ എക്സൈസ് ഓഫീസർമാരായ ബി. ആർ. രമ്യ, എ. അഞ്ജുലക്ഷ്മി, സിവില്‍ എക്സൈസ് ഓഫീസർമാരായ വി.കെ. വൈശാഖ്, എം.എം. ബിനു എന്നിവരടങ്ങിയ സംഘമാണ് പരിശോധന പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.