തിരുവനന്തപുരം: ജോലിക്ക് പോലും പോവാന്‍ പറ്റുന്നില്ലെന്നും ജീവിതം ദുസ്സഹമായെന്നും റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ പല്ലില്‍ സൂചി ഒടിഞ്ഞുകയറിയ സംഭവത്തിലെ പരാതിക്കാരി ശില്പ. പല്ല് ഫില്‍ ചെയ്ത് കുറച്ചുനാള്‍ പ്രശ്നമില്ലാതെ പോയെങ്കിലും ജൂണ്‍- ജൂലൈ മാസമായതോടെ കഠിനായ ചെവിവേദനയും തൊണ്ടവേദനയും അനുഭവപ്പെടുകയായിരുന്നുവെന്നും ശിൽപ പറഞ്ഞു.
2024 ഫെബ്രുവരി 2ാം തീയതിയാണ് ശിൽപ പല്ലുവേദനയുമായി ജില്ലാ ആശുപത്രിയുടെ ദന്തല്‍ ഒ.പി യില്‍ എത്തിയത്. മാര്‍ച്ച് 29-നായിരുന്നു റൂട്ട് കനാല്‍. ശേഷം ഒരാഴ്ച കഴിഞ്ഞ് ഡോക്ടര്‍ ശിൽപയെ ഹോസ്പിറ്റലിലേക്ക് വിളിപ്പിക്കുകയും പല്ലിന്റെ എക്സ്റേ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എക്സ്റേ എന്തിനാണെന്ന് ചോദിച്ചപ്പോഴാണ് പല്ലില്‍ സൂചി തറച്ചിരിക്കുന്ന കാര്യം ഡോക്ടര്‍ യുവതിയോട് പറയുന്നത്. സൂചി പല്ലില്‍ ഉണ്ടെങ്കിലും പ്രശ്നമില്ലെന്നും സുരക്ഷിതമായി ഇരിക്കുകയാണെന്നും പല്ലില്‍ ഫില്‍ ചെയ്താല്‍ മതിയെന്നുമാണ് ഡോക്ടർ മറുപടിയായി പറഞ്ഞത്.
പല്ല് ഫില്‍ ചെയ് കുറച്ചുനാള്‍ പ്രശ്നമില്ലാതെ പോയെങ്കിലും ജൂണ്‍- ജൂലൈ മാസം ആയതോടെ കഠിനായ ചെവിവേദനയും തൊണ്ട വേദനയും യുവതിക്ക് അനുഭവപ്പെടുകയായിരുന്നു. വീടിന് സമീപത്തെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് സൂചിയാണ് പ്രശ്നമെന്ന് കണ്ടെത്തിയത്. കലശലായ പല്ല് വേദനയും ചെവി വേദനയുമായി യുവതി നെടുമങ്ങാട് ആശുപത്രിയില്‍ എത്തിയപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് പോകാനാണ് അധികൃതർ ആവശ്യപ്പെട്ടത്. എന്നാൽ മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതിയോട് എവിടെ നിന്നാണോ സൂചി തറച്ചത് അവിടെ തന്നെ പോയി സൂചി മാറ്റിത്തരാന്‍ പറഞ്ഞ് യുവതിയെ മടക്കി അയക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ നിന്ന് മടക്കി അയച്ചപ്പോള്‍ തന്നെ നെടുമങ്ങാട് ആശുപത്രിയില്‍ പോയി വിവരം പറഞ്ഞിരുന്നുവെന്നും യുവതി പറയുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് സൂചി എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സ്വകാര്യ ആശുപത്രിയില്‍ പോകുന്നതായിരിക്കും നല്ലതെന്നുമാണ് നെടുമങ്ങാട് ആശുപത്രിയിലെ ഡോക്ടര്‍ ഇപ്പോള്‍ പറയുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ലഭിക്കാനാണ് സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ പറയുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. വട്ടപ്പാറയുള്ള ഒരു സ്വകാര്യ ദന്താശുപത്രിയില്‍ കാണിച്ചിരുവെങ്കിലും പല്ല് മാത്രം എടുത്ത് സൂചി കിട്ടില്ലെന്നും മോണ കീറണമെന്നുമാണ് അവിടുത്തെ ഡോക്ടര്‍ പറയുന്നത്. അതിന് വലിയ തുക ആവശ്യമാണ്.- ശിൽപ പറയുന്നു.
നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി കൊടുത്തിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ നടപടി എടുക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും യുവതി വ്യക്തമാക്കി. കഴിഞ്ഞ പതിനാല് ദിവസമായി ജോലിക്ക് പോകാനോ വീട്ടിലെ കാര്യങ്ങള്‍ നോക്കാനോ കഴിയാത്ത സ്ഥിതിയാണ്. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് റൂട്ട് കനാല്‍ ചെയ്യാന്‍ സര്‍ക്കാര്‍ ആശുപത്രി തിരഞ്ഞെടുത്തത്. അത് ഇങ്ങനെയായി. ഇപ്പോള്‍ കാണിച്ച സ്വകാര്യ ആശുപത്രി ചികിത്സയ്ക്ക് വലിയ തുക പറഞ്ഞാല്‍ അത് എങ്ങനെ കണ്ടെത്തുമെന്ന് അറിയില്ല- യുവതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.