അയോദ്ധ്യ: പുതുവത്സരത്തിന് മുന്നോടിയായി അയോദ്ധ്യയില്‍ അഭൂതപൂർവമായ തിരക്ക്.
ഇതിനോടകം തന്നെ അയോദ്ധ്യയിലെയും ഫൈസാബാദിലെയും ഹോട്ടലുകളെല്ലാം ബുക്കിംഗ് അവസാനിച്ചതായാണ് റിപ്പോർട്ട്. പുതുവർഷ ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹം തേടി ലക്ഷകണക്കിാനളുകള്‍ എത്തുമെന്നാണ് വിലയിരുത്തല്‍.പ്രാണ പ്രതിഷ്ഠ നടന്നതിന് ശേഷമുള്ള ആദ്യ പുതുവത്സരത്തിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. പ്രാണ പ്രതിഷ്ഠ ദിനത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു മാസത്തോളം തിരക്കേറാനാണ് സാധ്യത. തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര ട്രസ്റ്റ് ദർശനത്തിനുള്ള സമയം നീട്ടിയിട്ടുണ്ട്.
ജനുവരി 15 വരെ ഹോട്ടല്‍ മുറികള്‍ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക ഹോട്ടല്‍ ഉടമയായ അങ്കിത് മിശ്ര പറഞ്ഞു. തിരക്കേറുന്ന പശ്ചാത്തലത്തില്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധനയും ക്ഷേത്രത്തിന്റെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.
രാമക്ഷേത്രം, ഹനുമാൻഗാർഹി, ലതാ ചൗക്ക്, ഗുപ്താർ ഘട്ട്, സൂരജ്കുണ്ഡ് തുടങ്ങിയ പ്രധാനയിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായി അയോദ്ധ്യ പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.