പാലക്കാട്: വനവാസി യുവതി വഴിയരികില്‍ കുഞ്ഞിന് ജന്മം നല്കി. നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്ത് അനീഷിന്റെ ഭാര്യ സലീഷ (24) യാണ് മലയോരത്ത് പ്രസവിച്ചത്.
നാലു ദിവസം മുമ്പാണ് ഇവർ നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്തിലേക്ക് താമസം മാറിയത്. ഞായറാഴ്ച രാവിലെ യുവതിക്ക് പ്രസവ വേദന തുടങ്ങി. തുടർന്ന് ഇവർ ആശുപത്രിയിലേക്ക് കാല്‍നടയായി യാത്ര തുടങ്ങി. പ്രസവവേദനയെ അവഗണിച്ച് അഞ്ചു കിലോമീറ്ററോളം യുവതി നടക്കുകയും ചെയ്തു.ഇതിനിടെ നേർച്ചപ്പാറയില്‍ എത്തിയതോടെ വേദന ശക്തമായി. ഒരു മണിയോടെ വഴിയരികില്‍ കുഞ്ഞിന് ആണ് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട് പ്രദേശവാസികള്‍ അമ്മയേയും കുഞ്ഞിനെയും തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി.
തുടർന്ന് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും കുഞ്ഞിനെയും അമ്മയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്ന അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.