ലക്നൌ: ഓടുന്ന ബസില്‍ നിന്ന് മുറുക്കാൻ തുപ്പാനുള്ള ശ്രമത്തിനിടെ 45കാരന് ദാരുണാന്ത്യം. ഉത്തർ പ്രദേശ് റോഡ് വേയ്സിന്റെ എസി ബസില്‍ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിച്ചതിന് പിന്നാലെയാണ് സംഭവം .
റാം ജിയാവൻ എന്ന 45കാരനൊണ് ദാരുണാന്ത്യമുണ്ടായത്. ഭാര്യ സാവിത്രിക്കൊപ്പം അസംഗഡിലേക്ക് പോവുകയായിരുന്നു ഇയാള്‍.പൂർവ്വാഞ്ചല്‍ എക്സ്പ്രസ്വേയില്‍ വച്ചാണ് അപകടമുണ്ടായത്. ലക്നൌവ്വില്‍ നിന്ന് അസംഗഡിലേക്ക് പോവുകയായിരുന്ന എസി ബസിലാണ് സംഭവം.
ബാല്‍ദിരൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിഹി ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോളാണ് 45കാരൻ മുറുക്കാൻ തുപ്പാനായി ബസിന്റെ ഡോർ തുറന്നത്. ഓടുന്ന ബസിന്റെ ഡോർ തുറന്നതിന് പിന്നാലെ ബാലൻസ് നഷ്ടമായ ഇയാള്‍ റോഡിലേക്ക് വീണാണ് മരണം സംഭവിച്ചത്.
യാത്രക്കാരൻ നിലത്ത് വീണതിന് തൊട്ട് പിന്നാലെ തന്നെ ബസ് നിർത്തി ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. സംഭവം നടന്നതിന് പരിസരത്തുണ്ടായിരുന്ന പൊലീസ് പട്രോളിംഗ് വാഹനത്തില്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ലക്നൌവ്വിലെ ചിൻഹാട്ട് സ്വദേശിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് നല്‍കുമെന്ന് പൊലീസ് വിശദമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.