ദുബായ്: അണ്ടര്‍-19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ദയനീയ പ്രകടനവുമായി ഇന്ത്യന്‍ കൗമാരതാരം വൈഭവ് സൂര്യവംശി. ഗ്രൂപ്പ് എയില്‍ പാകിസ്താനോട് ഇന്ത്യ 43 റണ്‍സിന് തോറ്റ മത്സരത്തില്‍ ഒന്‍പത് പന്തില്‍ ഒരു റണ്‍ മാത്രമാണ് താരത്തിന്റെ സമ്പാദ്യം.
ഓപ്പണറായി ഇറങ്ങിയ വൈഭവിനെ അഞ്ചാം ഓവറില്‍ പാക് പേസര്‍ അലി റാസ പുറത്താക്കി. വിക്കറ്റ് കീപ്പര്‍ സൈദ് ബെയ്ഗിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ പവലിയനിലേക്കുള്ള മടക്കം.ഐ.പി.എല്‍. മെഗാതാരലേലത്തില്‍ 1.1 കോടി രൂപയ്ക്ക് വൈഭവിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയിരുന്നു. മുതിര്‍ന്ന താരങ്ങളെ അടക്കം ഏറ്റെടുക്കാന്‍ ടീമുകള്‍ മുന്നോട്ടുവന്നിരുന്നില്ല. ഇതിനിടെയാണ് 13-കാരനെ സഞ്ജു സാസംണ് നായകനായ രാജസ്ഥാന് റോയില്സ് വന്‍തുകയ്ക്ക് ടീമിലെത്തിച്ചത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. ഓപ്പണര്‍ ഷഹ്സെബ് ഖാന് (159) സെഞ്ചുറി നേടി. ഉസ്മാന് ഖാന് (60) അര്‍ധസെഞ്ചുറിയും കുറിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി നിഖില്‍ കുമാര്‍ (67), മലയാളി താരം മുഹമ്മദ് ഇനാന് (30), ഹര്‍വന്‍ഷ് പാംഗ്ലിയ (26) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.