തിരുവനന്തപുരം: 2019ലെ പ്രളയ ബാധിതർക്ക് ഇരട്ടി പ്രഹരം നൽകി സർക്കാർ. ദുരിതാശ്വാസ തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ദുരന്തബാധിതര്‍ക്ക് നോട്ടീസ് നല്കി.
സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നല്‍കിയെന്ന് പറഞ്ഞാണ് 5 വര്‍ഷത്തിന് ശേഷം റവന്യൂ വകുപ്പിന്റെ വിചിത്ര നടപടി. മലപ്പുറം തിരൂരങ്ങാടിയില്‍ 125 കുടുംബങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചു. പ്രളയം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്.രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതില്‍ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസ്. അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കും. സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതല്‍ ലഭിച്ചത് എന്നാണ് വിശദീകരണം. നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം പണം തിരിച്ചടക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.
താലൂക്ക് ഓഫീസില്‍ ഈ പണം അടക്കണമെന്ന് നിര്‍ദേശം. അടുത്ത് നടത്തിയ ഓഡിറ്റിങ്ങിലാണ് പണം അധികമായി നല്കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം തിരിച്ചുപിടിക്കാന്‍ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.