പാലിന് അര്‍ഹമായ വില നല്‍കുന്നില്ല; ക്ഷീര സംഘങ്ങളെ പ്രതിസന്ധിയിലാക്കി മില്‍മ

കുന്നത്തൂര്‍: പ്രതിദിന പാല്‍ സംഭരണവും പ്രാദേശിക വില്‍പ്പനയും ഗണ്യമായി കുറഞ്ഞ് നിലനില്‍പിനായി പോരാടുന്ന ക്ഷീര സംഘങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മില്‍മയുടെ നടപടി. സംഘങ്ങള്‍ ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിച്ച് മില്‍മയ്‌ക്ക് നല്‍കുന്ന പാലിന് അര്‍ഹമായ വില നല്‍കാത്തതാണ് സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.

ഗുണനിലവാര പരിശോധന എന്ന പേരിലാണ് മില്‍മ, സംഘങ്ങള്‍ നല്‍കുന്ന പാലിന് വില നല്‍കാത്തത്. ക്ഷീര കര്‍ഷകര്‍ക്ക് രാവിലെ ശരാശരി 42 മുതല്‍ 47 വരെയും ഉച്ചയ്‌ക്ക് 45 മുതല്‍ 50 രൂപ വരെയും നല്‍കി സംഭരിക്കുന്ന പാല്‍ മില്‍മയ്‌ക്ക് നല്‍കുമ്പോള്‍ രാവിലെ 41-42 രൂപയും വൈകിട്ട് 45-46 രൂപയുമാണ് മില്‍മ ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്നത്.

ഇതോടെ ഒരു ലിറ്റര്‍ പാലിന് സംഭരണവിലയില്‍ തന്നെ 2-3 രൂപയുടെ നഷ്ടം സംഘങ്ങള്‍ക്ക് ഉണ്ടാകുന്നുണ്ട്. പ്രാദേശിക പാല്‍ വില്‍പ്പനയില്‍ നിന്നുള്ള ലാഭം കൊണ്ടാണ് സംഘങ്ങളിലെ എല്ലാവിധ ചെലവുകളും നടക്കേണ്ടത്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി-ഇന്റര്‍നെറ്റ് ചാര്‍ജ്ജ്, വാടക, ക്ഷേമനിധി വിഹിതം, ആഡിറ്റ് ഫീസ്, ബോണസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചെലവുകളാണ് സംഘങ്ങള്‍ വഹിക്കേണ്ടി വരുന്നത്.

എന്നാല്‍ ഇപ്പോള്‍ ക്ഷീര കര്‍ഷകര്‍ തന്നെ പാല്‍ നേരിട്ട് വിപണനം നടത്തുന്നതിനാല്‍ സംഘങ്ങളിലെ പ്രാദേശിക വില്‍പ്പന കുറയുകയും ലാഭം ഇല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയുമാണ്. പല സംഘങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത നിലയിലാണ്.

മുന്‍പ് മില്‍മ കര്‍ഷകര്‍ക്ക് നല്‍കാന്‍ പാലിന് ഇന്‍സെന്റീവ് പ്രഖ്യാപിക്കാറുണ്ടായിരുന്നു. ക്ഷീര സംഘത്തില്‍ സംഭരിക്കുന്ന മൊത്തം പാലിനായിരുന്നു ഇന്‍സെന്റീവ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സംഘങ്ങള്‍ മില്‍മയ്‌ക്ക് നല്‍കുന്ന പാലിന് മാത്രമാണ് ഇന്‍സെന്റീവ് നല്‍കുന്നത്. ഇതോടെ ബാക്കി തുക സംഘത്തില്‍ നിന്ന് വിതരണം ചെയ്യേണ്ട അവസ്ഥയാണ്. ഏറ്റവും ഒടുവില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ നവംബര്‍ മാസം സംഘത്തില്‍ സംഭരിച്ച ഓരോ ലിറ്റര്‍ പാലിനും പത്ത് രൂപ വീതം ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതോടെ സംഘങ്ങള്‍ ഒരു വലിയ തുക കണ്ടെത്തേണ്ട അവസ്ഥയിലാണ്. മുന്‍പ് സംഘങ്ങള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ കാലിത്തീറ്റ വില്‍പന നടന്നിരുന്നു. എന്നാല്‍ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വില കുറച്ച് പുറത്ത് ലഭിക്കുന്നതിനാല്‍ സംഘങ്ങളില്‍ കാലിത്തീറ്റ വില്‍പ്പനയും നടക്കുന്നില്ല. ക്ഷീര വികസന വകുപ്പ് മുന്‍പ് വലിയ തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ബ്ലോക്കില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമായി ലഭിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയുമാണ്.

ചുരുക്കത്തില്‍ കേരളത്തിലെ സഹകരണ മേഖലയിലെ ഏറെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ ഏറെ വൈകാതെ അടച്ച്പൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !