ആദിവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നെന്ന് റിപ്പോര്‍ട്ട്: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു,

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ട്. 2024 ല്‍ മാത്രം 23 ആത്മഹത്യകള്‍ നടന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകള്‍ പറയുന്നത്.

ഇതിൻ്റെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നല്‍കി.

2011 നും 2022 നും ഇടയില്‍ പെരിങ്ങമല പഞ്ചായത്തില്‍മാത്രം 138 ആത്മഹത്യ ആദിവാസികള്‍ക്കിടയില്‍ നടന്നെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

 മരിച്ചവരില്‍ ഭൂരിഭാഗം പേരും 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. സാമൂഹിക അവഗണനയും സാമ്പത്തിക പ്രയാസവുമാണ് മരണത്തിലേക്ക് നയിക്കുന്നതെന്നാണ് പ്രധാന വിമർശനം. ഭിന്ന ജാതി വിവാഹങ്ങളും മദ്യവും പെണ്‍വാണിഭ സംഘങ്ങളും ആത്മഹത്യക്ക് പിന്നിലെ മറ്റ് കാരണങ്ങളായി പറയപ്പെടുന്നു.

ഈ സംഭവങ്ങളില്‍ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ അടക്കമുള്ള വിവരങ്ങളാണ് കേരളത്തോട് തേടിയിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സാമ്പത്തികസഹായം നല്‍കിയെങ്കില്‍ ആ കാര്യം വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !