തിരുവനന്തപുരം: അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 38 ജീവനക്കാരെ റവന്യു വകുപ്പ് സസ്പെൻഡ് ചെയ്തു. സർവേ, ഭൂരേഖ വകുപ്പിലെ നാലു ജീവനക്കാർ ഉള്‍പ്പെടെയാണ് സസ്പെൻഷൻ.
ഇവരില്‍നിന്ന് അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാനും നിർദേശിച്ചു.ഈ വകുപ്പിലെ ഓഫീസ് അസിസ്റ്റന്റ്, സർവെയർ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലുള്ളവരാണ് സസ്പെൻഷനിലായത്. റവന്യു വകുപ്പില്‍ യു.ഡി. ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റ്,
എല്‍.ഡി. ടൈപ്പിസ്റ്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തസ്തികയിലുള്ളവരാണ് ക്ഷേമപെൻഷൻ വാങ്ങിയത്. 4400 രൂപമുതല്‍ 53,400 രൂപവരെ കൈപ്പറ്റിയവർ ഇക്കൂട്ടത്തിലുണ്ട്.
വിവിധവകുപ്പുകളിലെ 1458 ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങിയെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍. ഇവർക്കെതിരേ വകുപ്പുകള്‍ നടപടി സ്വീകരിച്ചുവരുകയാണ്.
ആരോഗ്യവകുപ്പിലെ 373 പേർക്കെതിരേയും മണ്ണ് പര്യവേക്ഷണ-സംരക്ഷണ വകുപ്പിലെ ആറുപേർക്കെതിരേയും നടപടിയെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.