റേഷൻ കാര്‍ഡ് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത: മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം,

തിരുവനന്തപുരം:  റേഷൻ കാർഡ് ഉടമകള്‍ക്ക് ഒരു സന്തോഷവാർത്ത. പൊതുവിഭാഗത്തില്‍പ്പെട്ട വെള്ള, നീല റേഷൻ കാർഡുകള്‍ മുൻഗണനാ വിഭാഗമായ പിങ്ക് കാർഡിലേക്ക് മാറ്റാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നു.

ഈ അവസരം പ്രയോജനപ്പെടുത്തി അർഹരായവർക്ക് പിങ്ക് കാർഡിലേക്ക് മാറാവുന്നതാണ്. 

ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളവർ അപേക്ഷയുടെ സ്ഥിതി പരിശോധിക്കുകയും വെരിഫൈഡ് ആയെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അപേക്ഷയില്‍ എന്തെങ്കിലും തെറ്റുകള്‍ കാണുകയാണെങ്കില്‍ ഡിസംബർ 31ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് തന്നെ തിരുത്തി സമർപ്പിക്കേണ്ടതാണ്.

എങ്ങനെ അപേക്ഷിക്കാം? ആവശ്യമായ രേഖകള്‍ എന്തൊക്കെ?

മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. ecitizen(dot)civilsupplieskerala(dot)gov(dot)in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.

 അപേക്ഷയോടൊപ്പം ചില രേഖകളും സമർപ്പിക്കേണ്ടതുണ്ട്. വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സാക്ഷ്യപത്രം, തദ്ദേശ സ്വയംഭരണ സ്ഥാപനം 2009ല്‍ പുറപ്പെടുവിച്ച ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ സാക്ഷ്യപത്രം അല്ലെങ്കില്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാൻ അർഹതയുണ്ടെന്നുള്ള സാക്ഷ്യപത്രം എന്നിവയാണ് പ്രധാന രേഖകള്‍.

മുൻഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡങ്ങള്‍

മുൻഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് ചില നിബന്ധനകളുണ്ട്. വീടിന്റെ വിസ്തീർണ്ണം ആയിരം ചതുരശ്ര അടിയില്‍ താഴെയായിരിക്കണം. കുടുംബത്തില്‍ നാല് ചക്ര വാഹനം ഉണ്ടാകാൻ പാടില്ല. ഒരേക്കറില്‍ താഴെ ഭൂമിയുള്ള കുടുംബമായിരിക്കണം. സർക്കാർ ജീവനക്കാരോ സർക്കാർ പെൻഷൻ വാങ്ങുന്നവരോ ഇൻകം ടാക്സ് അടക്കുന്നവരോ കുടുംബത്തില്‍ ഉണ്ടാകാൻ പാടില്ല.

കൂടാതെ, റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും കൂടി പ്രതിമാസ വരുമാനം 25000 രൂപയില്‍ താഴെയായിരിക്കണം. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നവർക്ക് മുൻഗണനാ വിഭാഗത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !