ഗവര്‍ണറുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്: സർക്കുലർ പുറത്തിറക്കി അധികൃതർ,

 തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്‌കൂളില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് സ്കൂള്‍ അധികൃതർ സർക്കുലർ പുറത്തിറക്കിയത്.രക്ഷിതാക്കള്‍ കറുത്ത വസ്ത്രം ധരിക്കരുതെന്നാണ് സർക്കുലർ.

രക്ഷിതാക്കള്‍ ബുധനാഴ്ച കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറില്‍ പറയുന്നു. ബുധനാഴ്ച നടക്കുന്ന സ്കൂള്‍ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ എത്തുന്നത്. ഇതിനോടകം സർക്കുലർ വിവാദമായിട്ടുണ്ട്. സ്കൂളിന്റെ 46-ാമത് വാർഷികാഘോഷമാണ് നടക്കുന്നത്. 

വൈകുന്നേരം നടക്കുന്ന പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്യും. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച്‌ പ്രിൻസിപ്പല്‍ ഇറക്കിയ സർക്കുലറില്‍ പരാമർശിക്കുന്നുണ്ട്.

രക്ഷിതാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടെന്നും എന്നാല്‍ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുതെന്നുമാണ് സർക്കുലറില്‍ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !